'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല'; മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി
കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍ നിന്ന് പിന്മാറുന്നതെന്ന് ആലുവ സ്വദേശിയായ നടി അറിയിച്ചു. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിരുന്നു.
കേസുകള്‍ നേരിടുന്ന എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടെയാണ് താന്‍ കേസില്‍ നിന്ന് പിന്‍മാറുന്നുവെന്ന് നടി അറിയിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇ-മെയില്‍ അയക്കുമെന്നും നടി പറഞ്ഞു. അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. പോക്‌സോ കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ഒരു മീഡിയ പോലും സപ്പോര്‍ട്ട് ചെയ്തില്ലെന്നും നടി പറയുന്നു.
പരാതി ലഭിച്ചവര്‍ക്കെതിരെ അന്വേഷണസംഘം കേസെടുക്കുകയും എല്ലാവരും കോടതിയെ സമീപിച്ച് ജാമ്യമെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തുവന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നലെയായിരുന്നു ഏഴുപേര്‍ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. അതേസമയം, നടി പിന്‍മാറിയാലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണം നടത്തി കേസ് പൂര്‍ത്തിയാക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."