ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കര്‍ഹാലില്‍ 23-കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ഹാലിലെ കഞ്ചാര നദിയോട് ചേര്‍ന്നുള്ള പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രശാന്ത് യാദവ് എന്ന വ്യക്തിയാണ് മകളെ കൊന്നതെന്നും കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് സമാജ്വാദി പാര്‍ട്ടി (എസ്പി) അനുഭാവിയായ പ്രശാന്ത് യാദവ് തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു. മകള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു.
സംഭവത്തില്‍ പ്രശാന്ത് യാദവ്, മറ്റൊരു പ്രതിയായ മോഹന്‍ കടേരിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആഗ്ര റേഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."