HOME
DETAILS

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

  
ബാസിത് ഹസൻ
November 22 2024 | 05:11 AM

Dont hide the disorder on the computer

തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ ക്രമക്കേട് കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവുമായി സഹകരണ വകുപ്പ്.  സോഫ്റ്റ്‌വെയറിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് നിരവധി പരാതികൾ സഹകരണ ഓഡിറ്റ് ഡയരക്ടറേറ്റിൽ ദിനേന ലഭിക്കുന്ന സാഹചര്യത്തിലാണ് സ്‌പെഷൽ ഡ്രൈവ് നടത്താൻ സർക്കാർ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് സഹകരണ ഓഡിറ്റ് ഡയരക്ടർ എം.എസ് ഷെറിൻ പുറപ്പെടുവിച്ചു. ജില്ലകളിൽ ജോയിന്റ് ഡയരക്ടർ ഓഫിസിലെ അസിസ്റ്റന്റ് ഡയരക്ടറായിരിക്കും പദ്ധതിയുടെ നോഡൽ ഓഫിസർ. സ്‌പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഓഡിറ്റർമാർക്ക് സംശയ ദുരീകരണം നടത്തുന്നതിന് എല്ലാ ജില്ലകളിലും ഐ.ടി ഓഡിറ്റ് സപ്പോർട്ട് സെല്ലും രൂപീകരിച്ചിട്ടുണ്ട്. റെഗുലർ ഓഡിറ്റിന്റെ ഭാഗമായി അതാത് സംഘങ്ങളിലെ ഓഡിറ്റ് ടീം തന്നെയാണ് സ്‌പെഷൽ ഡ്രൈവ് നിർവഹിക്കേണ്ടത്. കണക്കുകൾ പരിശോധിക്കുന്നതിനൊപ്പം ക്രമക്കേടുകൾക്കായി  സോഫ്റ്റ് വെയറിൽ എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കും. 

ഒരു വസ്തുവിൻ്റെ ഇൗടിൽ ഒരു വായ്പ മാത്രമേ അനുവദിക്കാവൂ എന്നാണ് ചട്ടമെങ്കിലും സോഫ്റ്റ് വെയറിലും മറ്റും മാറ്റങ്ങൾ വരുത്തി ഒന്നിലധികം വായ്പകൾ അനുവദിക്കുന്നത് സംബന്ധിച്ച പരാതികളും സഹകരണ സംഘങ്ങൾക്കെതിരേ പലപ്പോഴും ഉയർന്നിട്ടുണ്ട്. ഏകീകൃത സോഫ്റ്റ് വെയർ നിലവില്ലാത്തതിനാൽ തട്ടിപ്പു നടത്താൻ സഹായകമായ ചില പ്രത്യേക സോഫ്റ്റ് വെയർ സംഘങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇതെല്ലാം ഐ.ടി സ്‌പെഷൽ ഡ്രൈവിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.   ധനാപഹരണമോ മറ്റ് സാമ്പത്തിക ക്രമക്കേടുകളോ സ്‌പെഷൽ ഡ്രൈവിൽ കണ്ടെത്തിയാൽ പ്രത്യേക റിപ്പോർട്ട് തയാറാക്കി തുടർനടപടി സ്വീകരിക്കാനും നിർദേശമുണ്ട്. 

പ്രഹസനമെന്ന് ആരോപണം
അതിനിടെ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ ക്രമക്കേട് കണ്ടെത്താൻ പ്രഖ്യാപിച്ച ഐ.ടി സ്‌പെഷൽ ഡ്രൈവ് പ്രഹസനമെന്ന് ഇൻസ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ. അതിവിദഗ്ധമായി നടത്തിയിരിക്കുന്ന ക്രമക്കേടുകൾ കണ്ടെത്താൻ ചുമതലപ്പെടുത്തിയവർ  നാമമാത്ര  സാങ്കേതിക പരിജ്ഞാനം ഉള്ളവരാണെന്നതാണ് പ്രശ്‌നം. 

ഓരോ ജില്ലയിൽ നിന്നും മൂന്നു മുതൽ അഞ്ച് വരെ ഇൻസ്‌പെക്ടർമാരെ തെരഞ്ഞെടുത്ത് തിരുവനന്തപുരത്തെ അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ് ഒക്ടോബർ 23 മുതൽ 26 വരെ നാല് ദിവസത്തെ പരിശീലനം നൽകിയിരുന്നു. സഹകരണ വകുപ്പിലെ അസി. ഡയരക്ടറും ജൂനിയർ ഓഡിറ്ററുമാണ് ക്ലാസ് നയിച്ചത്. പരിശീലനം നേടിയവർ മറ്റ് ഓഡിറ്റർമാരെ പരിശീലിപ്പിക്കണമെന്നാണ് നിർദേശം. 

റഗുലർ ഓഡിറ്റിനൊപ്പം സ്‌പെഷ്യൽ ഡ്രൈവ് നടത്തണമെന്നതും പ്രായോഗികമല്ലെന്ന് ഇവർ പറയുന്നു. ഇത് സംബന്ധിച്ച് സംഘടന ഓഡിറ്റ് ഡയരക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  14 hours ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  14 hours ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  15 hours ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  15 hours ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  16 hours ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  16 hours ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  16 hours ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  16 hours ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  17 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  17 hours ago