' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇ.പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങള്‍ ചമച്ചതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇ.പി പറഞ്ഞതെല്ലാം കേട്ടല്ലോ എന്നും ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ കൃത്യമായ ധാരണയുണ്ട്. ജയരാജന്‍ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് 'തോന്നിവാസം' എഴുതി പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ഇ.പി നിഷേധിച്ചിരുന്നു. പുസ്തകം താന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. എന്നാല്‍ ഇ.പിയുമായി കരാറുണ്ടെന്നാണ് ഡിസി ബുക്സ് നല്‍കുന്ന സൂചന. ഡിസി ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും കരാറുണ്ടെന്നാണ് ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."