ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്
ബ്യൂനസ് അയേഴ്‌സ്: ബ്യൂനസ് അയേഴ്‌സില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. അറ്റ്‌ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
11 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി. അഞ്ച് യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും നിസാര പരിക്കേറ്റതായി ലുഫ്താന്‍സ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ലുഫ്ത്താന്‍സയുടെ ബോയിങ് 747-8 വിമാനത്തില്‍ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
മെയ് മാസത്തില്‍ മ്യാന്‍മറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രാവിമാനം ആകാശച്ചുഴിയില്‍ പതിച്ച് യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
A Lufthansa Boeing 747-8 flight from Buenos Aires to Frankfurt encountered severe turbulence over the Atlantic, injuring 11 passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."