ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടെടുപ്പ് നാളെ. 43 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 685 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജാര്‍ക്കണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തുടങ്ങിയവര്‍ പ്രചാരണം നയിച്ചു. ആദിവാസി വോട്ടുകളില്‍ കണ്ണുനട്ട് വിവിധ പദ്ധതികളാണ് ഇന്‍ഡ്യാ സഖ്യവും ബി.ജെ.പിയും ജാര്‍ക്കണ്ടില്‍ പ്രഖ്യാപിച്ചത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നുഴഞ്ഞുകയറ്റവും അഴിമതിയും ബി.ജെ.പി ആയുധമാക്കിയപ്പോള്‍ ജാതി സെന്‍സസും ആദിവാസി ക്ഷേമവുമാണ് ഇന്‍ഡ്യാ സഖ്യം മുഖ്യമായും ഉയര്‍ത്തിപ്പിടിച്ചത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23ന്.
വ്യാജ പരസ്യം: കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്
റാഞ്ചി: ഇന്‍ഡ്യ സഖ്യനേതാക്കളെ മോശമായി ചിത്രീകരിച്ച് ബി.ജെ.പി പരസ്യം നല്‍കിയതായി കോണ്‍ഗ്രസ്. വ്യാജ പരസ്യം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. നവംബര്‍ 9ന് ബി.ജെ.പി ഫോര്‍ ജാര്‍ഖണ്ഡ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്. ഇത്സ പിന്നീട് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചതായും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ വ്യാജ പ്രചരണം നടത്തുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യവും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."