'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം
ന്യൂയോര്‍ക്ക്: യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇസ്‌റാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെതിരെ ന്യൂയോര്‍ക്കില്‍ കനത്ത പ്രതിഷേധം. ഫലസ്തീനില്‍ ഒരു വര്‍ഷമായി ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനമായി ഹെര്‍സോഗ് താമസിച്ച ഹോട്ടലിന് മുന്നില്‍ നിരവധി പേരാണ് എത്തിയത്. 'വംശഹത്യ അനുകൂലി', 'ശിശു ഘാതകന്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ പ്രതിഷേധത്തില്‍ യഹ്‌യ സിന്‍വാര്‍ നീണാള്‍ വാഴട്ടെ, സയണിസ്റ്റുകള്‍ക്ക് നാശം തുടങ്ങിയ പ്ലക്കാര്‍ഡുകളും ഉയര്‍ന്നു.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ സേനയെ ലക്ഷ്യമിട്ട് ഹമാസ് നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ദൃശ്യങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന ത്രികോണവും പ്ലക്കാര്‍ഡുകളില്‍ ഇടം പിടിച്ചു. ഹെര്‍സോഗിന്റെ പേരിന് മുകളിലായാണ് ഈ ചുവപ്പുത്രികോണം രേഖപ്പെടുത്തിയത്.
ജ്യൂവിഷ് ഫെഡറേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തിനായാണ് ഇസ്‌റാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ന്യൂയോര്‍ക്കിലെത്തിയത്. നാളെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
עשרות צעירים פרו פלסטינים מפגינים בניו יורק נגד הנשיא הרצוג שנמצא כעת בביקור בארה"ב@yanircozin pic.twitter.com/HZw8DzjZxS
— גלצ (@GLZRadio) November 11, 2024
നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും യു.എസില്‍ പ്രതിഷേധം ശക്തമാകുകയാണ്. ന്യൂയോര്‍ക്ക് മുതല്‍ സിയാറ്റില്‍ വരെ പ്രതിഷേധവുമായി നിരവധി പേരാണ് ഇന്നലെ തെരുവിലിറങ്ങിയത്. വംശഹത്യക്കും യുദ്ധത്തിനും എതിരായിരുന്നു സിയാറ്റലിലെ പ്രതിഷേധം. കുടിയേറ്റക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂയോര്‍ക്ക് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്. വാഷിങ്ടണില്‍ വനിതകളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്.
538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 312 എണ്ണം നേടിയാണ് യു.എസ് പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. 226 സീറ്റുകളിലാണ് കമല ഹാരിസ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."