HOME
DETAILS

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

  
November 11 2024 | 03:11 AM

Indications are that many bills have already changed

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ മറ്റൊരു ഹോട്ടലുമായി ബന്ധപ്പെട്ട് 29,000 രൂപയുടെ ബിൽ കൂടി ദുരന്തനിവാരണ അതോറിറ്റിക്ക് മുമ്പിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥർ സമർപ്പിച്ച ബില്ലുകളിൽ പലതിലും അവർക്ക് പണം അനുവദിച്ചതായും സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഭരണപക്ഷത്തെ ജില്ലയിലെ ഒരു പ്രധാന നേതാവിന്റെ കൈവശമുണ്ടെന്നാണ് സൂചന. 

തെരഞ്ഞെടുപ്പിന് പിന്നാലെ ഇവ പുറത്തുവരുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം, ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു കത്ത് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു ചെലവഴിച്ച തുക തിരിച്ചുപിടിക്കണമെന്നും മാതൃകാപരമായി അന്വേഷണം നടത്തി അവരെ ശിക്ഷിക്കണമെന്നുമാണ് കത്തിലെ ആവശ്യം. സംഭവം വാർത്തയായതോടെ സ്‌പോൺസർമാരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ. 

ദുരന്തമുണ്ടായപ്പോൾ റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ക്യാംപ് ചെയ്ത മന്ത്രിമാരിൽ പലരും സർക്കാർ സംവിധാനങ്ങളായ ഗസ്റ്റ് ഹൗസുകളെയാണ് ആശ്രയിച്ചത്. സാമൂഹിക അടുക്കളയിൽ നിന്നായിരുന്നു ഇവരുടെ ഭക്ഷണം വരെ. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഭക്ഷണം പോലും കഴിക്കാതെയാണ് നാടിനെ വീണ്ടെടുക്കാനായി മുന്നോട്ടുവന്നത്.

 ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച നിരവധിപേരുടെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതാണ് നിലവിലെ ഉദ്യോഗസ്ഥരുടെ ധൂർത്തെന്നും സെക്രട്ടറി കത്തിൽ ആരോപിക്കുന്നുണ്ട്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകളും ഇത്തരത്തിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago