എംപ്ലോയബിലിറ്റി സെന്ററിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്; മഹിള സമഖ്യ സൊസൈറ്റിയിലും ഒഴിവുകള്‍; കൂടുതലറിയാം
മഹിള സമഖ്യ സൊസൈറ്റി
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ കുക്ക്, സെക്യൂരിറ്റി തസ്തികകളില്‍ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
സെക്യൂരിറ്റിക്ക് പത്താം ക്ലാസും കുക്കിന് അഞ്ചാം ക്ലാസുമാണ് യോഗ്യതയായി വേണ്ടത്.
25-45 വയസ് വരെയാണ് പ്രായപരിധി.
അപേക്ഷ
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം ബന്ധപ്പെടുക.
റിക്രൂട്ട്‌മെന്റ് ഡ്രൈവ്
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ഇന്റേണല്‍ ഓഫീസര്‍ (യു.ജി/പി.ജി) ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, കസ്റ്റമര്‍ അഡൈ്വസര്‍, അഡ്മിന്‍ എക്‌സിക്യൂട്ടീവ് (ഏതെങ്കിലും ഡിഗ്രി) പിഡിഐ ഇന്‍ ചാര്‍ജ്/പിഡിഐ ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, സൈറ്റ് എഞ്ചിനീയര്‍, (ബി.ടെക്/ഡിപ്ലോമ സിവില്‍) സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ്.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, ബി.ടെക്ക് (സിവില്‍) എന്നീ യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 നു മുമ്പായി [email protected] ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച ശേഷം നവംബര്‍ 12 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഓള്‍ഡ് ബ്ലോക്കില്‍ 5ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ ചെയ്യാത്തവര്‍ക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം.
Employability Centres recruitment drive Vacancies in Mahila Samakhya Society Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."