HOME
DETAILS
MAL
സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി
ADVERTISEMENT
October 30 2024 | 17:10 PM
ഷാര്‍ജ: കര്‍ണാടകയിലെ ബെല്‍ഗാവില്‍ നടന്ന സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടവുമായി പ്രവാസി മലയാളി വിദ്യാര്‍ഥിനി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനിയുമായ ഹിദ ഫാത്തിമയാണ് 2 വെങ്കല മെഡലുകള്‍ നേടിയത്. 19 വയസ്സിനു താഴെയുള്ളവരുടെ 300 മീറ്റര്‍, 500 മീറ്റര്‍ ഇനങ്ങളിലാണ് ഈ 15കാരിയുടെ നേട്ടം.
ഹംസയുടെയും ജാസ്മിയുടെയും മകളാണ് ഹിദ ഫാത്തിമ. ഷാര്‍ജയിലെ അല്‍ ഒമര്‍ റോളര്‍ സ്‌കേറ്റിങില്‍ 2 വര്‍ഷമായി സ്‌കേറ്റിങില്‍ പരിശീലനം നേടിവരികയാണ് ഹിദ ഫാത്തിമ.
A talented expatriate Malayali student has made her mark at the CBSE National Skating Championship, securing double medals and bringing pride to her community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."