തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി. ഘടകക്ഷികള്‍ക്കിടയില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ പ്രകാരം ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി- എസ്.പി) എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും.
ഇതോടെ ആകെയുള്ള 288 സീറ്റുകളില്‍ 255 എണ്ണത്തിലും ധാരണയായി. ബാക്കിയുള്ള 33 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള എം.വി.എയുടെ ചെറിയ സഖ്യകക്ഷികള്‍ക്കും നല്‍കാനാണ് ധാരണ. പിന്നാലെ 65 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക ശിവസേന യു.ബി.ടി പുറത്തുവിട്ടു. ആദിത്യ താക്കറെ മുംബൈയിലെ വര്‍ളിയില്‍ നിന്ന് ജനവിധി തേടും. പൂര്‍ണ്ണമായ വിവരങ്ങള്‍ നാളെയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019ലാണ് കോണ്‍ഗ്രസ്, ശിവസേന (യുഹബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവര്‍ ചേര്‍ന്ന് മഹാവികാസ് അഘാഡിക്ക് രൂപംകൊടുത്തത്. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 31ഉം പിടിച്ചെടുക്കാന്‍ മഹാവികാസ് അഘാഡി സഖ്യത്തിനായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റുകളില്‍ 13 എണ്ണവും, ശിവസേന (യുബിടി) മത്സരിച്ച 21ല്‍ 9 സീറ്റുകളും, എന്‍.സി.പി (എസ്.പി) മത്സരിച്ച പത്തില്‍ എട്ട് സീറ്റും വിജയിക്കാനായിരുന്നു. ഈ വിജയത്തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാവികാസ് അഘാഡി.
Mahavikas Aghadi alliance prepares for elections Seat allotment is complete
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."