വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍
കല്‍പറ്റ: വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം താനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുല്‍. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പിതാവ് മരിച്ചപ്പോള്‍ മാതാവിനെ നോക്കിയത് പ്രിയങ്കയാണ്. അന്നവള്‍ക്ക് 17 വയസ്സായിരുന്നു. കൂട്ടുകാരികള്‍ക്കായി വാശി പിടിക്കുന്ന കുഞ്ഞു പ്രിയങ്കയെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ക്കായി അവളെന്തും ചെയ്യും.
എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് രാഹുല്‍ പറഞ്ഞു.
കല്‍പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."