പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി
റിയാദ്: സ്ഥിരം പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകളെ രാജ്യത്ത് ചരക്കുഗതാഗത്തിന് ഉപയോഗിക്കുന്നത് വിലക്കി സഊദി വാണിജ്യ മന്ത്രാലയം. രാജ്യത്തെ വ്യാപാരികളും, ഫാക്ടറി നടത്തിപ്പുകാരും, ഇറക്കുമതിക്കാരും, സ്ഥാപനങ്ങളും, കമ്പനികളും, ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍നിന്ന് സ്ഥിരം പെര്‍മിറ്റ് നേടാത്ത വിദേശ ട്രക്കുകളുമായി കരാറില്‍ ഏര്‍പ്പെടരുതെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്
സഊദിയിലേക്ക് എത്തുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇൗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനെ തടയാനുള്ള നടപടി. സഊദി വാഹനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പ്രവര്‍ത്തന കാലാവധി, ട്രാക്കിങ് ഉപകരണം ഘടിപ്പിക്കല്‍ എന്നിങ്ങനെയുള്ള എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും രാജ്യത്ത് എത്തുന്ന വിദേശവാഹനങ്ങള്‍ക്കും നിര്‍ബന്ധമാണെന്ന് 2022ല്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
Saudi Arabia imposes restrictions on foreign trucks without permits, regulating cross-border transportation and ensuring compliance with local laws and regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."