ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി
ചെന്നൈ: ട്രിച്ചി- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചറക്കി. വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണ്. ഇന്ത്യന്‍ സമയം 8.10നാണ് വിമാനം സേഫ് ലാന്‍ഡിങ് നടത്തിയത്.
വൈകീട്ട് 5.40നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നത്. ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ട് മണിക്കൂറാണ് വിമാനം വട്ടമിട്ട് പറന്നത്. ഇതിനെ തുടര്‍ന്ന് ട്രിച്ചി വിമാനത്താവളത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
അടിയന്തിര മുന്‍കരുതല്‍ നടപടിയായി വിമാനത്താവളത്തിന് പുറത്ത് ആംബുലന്‍സുകള്‍ സജ്ജീകരിച്ചിരുന്നു. മാത്രമല്ല ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കിയിരുന്നു. ലാന്‍ഡിങ് ഗിയറിലെ തകരാറുകാരണമായിരുന്നു ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
Trichy-Sharjah Air India flight has been landed safely
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."