താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് താല്‍ക്കാലിക തൊഴില്‍ വിസകള്‍ പുനരാംരംഭിക്കുന്നു. സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകളാണ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഈ വിവരം പുറത്തു വിട്ടത്. ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള കുവൈത്തിന്റെ നീക്കമാണ്.
ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ ആരംഭിക്കുന്നത്. ആഭ്യന്തര മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലെ പിഎഎംന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സർക്കാർ കരാറുകൾക്ക് ഈ തൊഴിൽ വിസകൾ ബാധകമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹ്രസ്വകാല ഗവൺമെന്‍റ് അസൈൻമെന്‍റുകള്‍ക്കായി വൈദഗ്ധ്യമുള്ള തൊഴിലാളികൾ അവസരം സുഗമമാക്കുന്നതിന് തിങ്കളാഴ്ച മുതൽ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്.
Kuwait is preparing to resume the issuance of temporary work visas, following a suspension due to regulatory reforms and the pandemic. This move is expected to address labor shortages in key sectors and support the country's economic recovery. The reinstatement of these visas will help meet the demands of both local businesses and foreign workers seeking employment opportunities in Kuwait.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."