വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് വേഗത്തിൽ അടക്കാം;സൗകര്യമൊരുക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് വേഗത്തിൽ അടയ്ക്കാൻ സൗകര്യം. ഒമാൻ എയർപോർട്സ് അതോറിറ്റിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈൽ പേമെന്റ് ഓപ്ഷൻ വഴിയാണ് ഇവിടെ എത്തുന്ന യാത്രക്കാർക്ക് ഇത്തരത്തിലൊരു അവസരം ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ടിക്കറ്റിൽ പ്രിൻറ് ചെയ്തിട്ടുള്ള ക്യു. ആർ കോഡ് സ്കാൻ ചെയ്തും പണമടക്കാൻ കഴിയും. 2024 സെപ്റ്റംബർ 22-നാണ് ഒമാൻ എയർപോർട്സ് ഇക്കാര്യം അറിയിച്ചത്.
യാത്രികർക്ക് കൂടുതൽ സുഗമമായ പാർക്കിംഗ് സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിമാനത്താവളത്തിലെത്തുന്നവർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് പാർക്കിംഗ് ടിക്കറ്റിൽ അടയാളപ്പെടുത്തിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത ശേഷം പാർക്കിംഗ് ഫീസ് അടയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഒമാൻ എയർപോർട്സ് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇത് പേയ്‌മെന്റ് പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കുന്നതായും യാത്രികർക്ക് സമയം ലാഭിക്കുന്നതിന് സഹായിക്കുമെന്നും വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."