HOME
DETAILS

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

  
September 20 2024 | 03:09 AM

A rare calf with two heads one body and four eyes

ഒരു പശുക്കിടാവാണ് താരം. രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായാണ് ഈ പശുക്കിടാവിന്റെ ജനനം. ജനങ്ങള്‍ക്കെല്ലാം കൗതുകമായിരിക്കുകയാണ് ഈ പശുക്കുട്ടി. രണ്ടു തലയും ഒരു ഉടലുമായി പിറന്ന ഈ കിടാവ്  കര്‍ണാടകയിലെ മംഗലാപുരത്ത് കിന്നിഗോലി പ്രദേശത്താണ് അപൂര്‍വ രൂപമുള്ള ഈ പശുക്കുട്ടി ജനിച്ചത്. തിരക്കോട് തിരക്കാണ് ഈ പശുക്കിടാവിനെ കാണാന്‍. ദമാസ്‌കട്ടെ ദുജ്‌ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് ഈ കുഞ്ഞിനെ പ്രസവിച്ചത്.

പശുക്കിടാവിന്റെ തല ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ് കാണുന്നത്. മൂക്കും വായയും ചെവിയും ഒന്നാണ്. പക്ഷെ, കണ്ണുകള്‍ നാലെണ്ണമാണുള്ളത്. മുഖത്തിന്റെ പ്രത്യേകത കാരണം പശുക്കുട്ടിക്ക് ഒരേസമയം ഇരുവശത്തുമുള്ള കാഴ്ചകള്‍ കാണാവുന്നതാണ്. മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ല. എന്നാല്‍ ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. 

അമ്മ പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് രണ്ടു തലയുമായി ജനിച്ച ഈ പശുക്കിടാവ്. മൃഗ ഡോക്ടര്‍ വന്നു പരിശോധിച്ചപ്പോള്‍ പശുക്കിടാവ് ആരോഗ്യവാനാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അവന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് സംശയവുമുണ്ട്. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി പശുക്കിടാവിന്റെ മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ജനിച്ചിട്ട് അധിക ദിവസമായിട്ടില്ലാത്തതിനാല്‍ തലയുടെ അമിതഭാരം കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാലുകാലില്‍ എഴുനേറ്റ് നില്‍ക്കാന്‍ കുറച്ചു ബുദ്ധിമുട്ടുന്നുണ്ട്. ഒരു ദശലക്ഷത്തില്‍ ഒരു കേസാണ് ഇത്തരമൊന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തൊക്കെയായാലും രണ്ടു തലയുമായി ജനിച്ച പശുക്കിടാവിന്റെ വാര്‍ത്ത ഏറെ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ ചില പ്രദേശവാസികള്‍ പശുക്കിടാവിനെ ദൈവിക അവതാരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ശുഭ സൂചനയാണെന്നാണ് പ്രദേശവാസിപറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നത്.

 

A rare calf with two heads, one body, and four eyes was born in Kinnigoli, Mangaluru, Karnataka. The unusual appearance of the calf has drawn curiosity from people in the area, and many are flocking to see it. The calf was born to a cow owned by Jayaram Jogi, a resident of Dujalaguri in Damascus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago