HOME
DETAILS

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

ADVERTISEMENT
  
Web Desk
September 15 2024 | 06:09 AM

Israel Urges Evacuation of Northern Gaza Amid Rising Tensions and Rocket Attacks

സിറ്റി: വടക്കന്‍ ഗസ്സ ഒഴിയണമെന്ന ആവശ്യവുമായി വീണ്ടും ഇസ്‌റാഈല്‍. വലിയൊരു മേഖലയിലെ ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദ്ദേശം ഇസ്‌റാഈല്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്‌റാഈല്‍ തയാറെടുക്കുന്നത്. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ മന്‍ഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. 

ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ്  സൈന്യത്തിന്റെ ആരോപണം. നിലവില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നാണ് സൈന്യം പറയുന്നത്.

ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ ഇസ്‌റാഈലിന് നേരെ വിക്ഷേപിച്ചതെന്നാണ് സൈന്യത്തിന്റെ ആരോപണം.  ഇതില്‍ ഒന്ന് കടലില്‍ വീണതായും മറ്റൊന്ന് തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌കലോണില്‍ തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് ഇറക്കിയത്.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇവിടെനിന്ന് പലായനം ചെയ്തു.

അതിനിടെ വടക്കന്‍ ഗസ്സയില്‍ ഹമാസിനെ പൂര്‍ണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേര്‍ വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.

ഗസ്സയിലെ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേര്‍ മരണത്തിന് കീഴടങ്ങി. 155 പേര്‍ക്ക് പരിക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  2 days ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  2 days ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  2 days ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  2 days ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  2 days ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  2 days ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  2 days ago