ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
അബുദബി: നീതിയുടെ ആഗോള സ്മരണയായി ലോക നിയമ ദിനത്തിന്റെ പ്രാധാന്യം യു.എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്‌ഫ് അൽ ഷംസി എടുത്തു പറഞ്ഞു. ന്യായവും നീതിയുക്തവുമായ ഒരു സമൂഹം നല്ല ലോകത്തിന്റെ ലക്ഷണമാണെന്നും സെപ്റ്റംബർ 13ന് ലോക നിയമ ദിനത്തോടനു ബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയുടെ തുടക്കം മുതൽ നീതിയെ ഉയർത്തി പ്പിടിക്കുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രത്യേകം പ്രസ്താവിച്ച അദ്ദേഹം, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിലും സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിലും അതുവഴി സുസ്ഥിര വികസനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിൽ നിയമത്തിന്റെയും നീതിയുടെയും പരമ പ്രധാനമായ പ്രാധാന്യം യു.എ.ഇയുടെ സ്ഥാപക പിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
യു.എ.ഇയുടെ ലോക നിയമ ദിനാചരണം നീതിയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനും അതിന്റെ ഫലപ്രദമായ നടപ്പാക്കൽ പ്രോത്സാഹിപ്പി ക്കുന്നതിനുമുള്ള രാജ്യത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തോടൊപ്പമാണെന്ന് അൽ ഷംസി ഊന്നിപ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."