HOME
DETAILS

പാപ്പനംകോട് തീപിടുത്തം; വൈഷ്ണക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് വിനുവെന്ന് പൊലിസ്; ഡിഎന്‍എ പരിശോധന നടത്തും

ADVERTISEMENT
  
September 04 2024 | 13:09 PM

Papannamkodu Fire Tragedy Husband Dies Alongside Wife DNA Test to Confirm Identity

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയിലെ തീപിടിത്തം, മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവെന്ന് പൊലീസ് നിഗമനം.  സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരികരിച്ചു. ബിനു ഓഫീസിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൃതദേഹം ബിനുവിന്റേതാണ് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.

ബിനുവാണ് വൈഷ്ണയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. സംഭവം നടന്ന മുറിയില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം വൈഷ്ണ ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ഏഴുമാസമായി വൈഷ്ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു.

പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍വച്ച് ഇരുവരും മുന്‍പും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തീപിടിത്തത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണമായി തീ അണച്ചത്. എസി പൊട്ടിത്തെറിച്ചതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.

A devastating fire in Papannamkodu claims the lives of a couple, with police confirming the husband's identity as Vinu. Authorities to conduct DNA tests for further confirmation. Stay updated on this tragic incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago