കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധ സംഗമം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ പ്രചരിപ്പിച്ച കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ച കുറ്റവാളികളെയും, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഐക്യ ജനാധിപത്യ മുന്നണിയിലെ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുക.
പ്രതിഷേധ സംഗമം രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, പി.ജെ ജോസഫ്, സി.പി ജോൺ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, ഷിബു ബേബി ജോൺ, ജി. ദേവരാജൻ, രാജൻ ബാബു തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് സംസാരിക്കും.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ പ്രതിയായ മുകേഷ് എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി സെൻ്ററിന് മുന്നിൽ ഇന്ന് പ്രതിഷേധ സമരം നടക്കും. കെ. അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിക്കുക. രാവിലെ 10 മണിക്ക് നടക്കുന്ന സമരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുക്കും. മുകേഷിൻറെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയതിന് പിന്നാലെയാണ് സമരം.
Today, the United Democratic Front (UDF) will stage a protest against the government's actions concerning the individuals responsible for creating and circulating the controversial "Kafir" screenshot in Vadakara during the Lok Sabha elections, as well as the government's protection of those named in the Hema Committee report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."