HOME
DETAILS
MAL
ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Web Desk
November 26 2024 | 16:11 PM
കോഴിക്കോട്: വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല (62)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ഭര്‍ത്താവ്: കുഞ്ഞിരാമന്‍, മകള്‍: സുനിത. മരുമകന്‍: അജയന്‍.
housewife died after her clothes caught fire while burning garbage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."