HOME
DETAILS

പ്രിയതമനിരുന്ന പ്രധാന പദവിയില്‍ ഇനി സഹധര്‍മിണി; വി. വേണു ഇന്ന് പടിയിറങ്ങും, ഭാര്യ ശാരദ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും

ADVERTISEMENT
  
Web Desk
August 31 2024 | 01:08 AM

Dr V Venu Retires from Chief Secretary Position Wife Sharada Venu Takes Over the Role


തിരുവനന്തപുരം: കവടിയാറിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് ഇന്ന് രാവിലെ ഡോ. വി. വേണു കേരള സ്റ്റേറ്റ് 55ാം നമ്പര്‍ കാറില്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തും. ഔദ്യോഗിക ജീവിതത്തില്‍ വി. വേണുവിന്റെ അവസാനത്തെ യാത്ര. പക്ഷേ, അതേ കാറില്‍ ഭാര്യ ശാരദ ഭര്‍ത്താവില്‍നിന്ന് ചീഫ് സെക്രട്ടറി പദവി ഏറ്റെടുത്ത് തിരികെ ഔദ്യോഗിക വസതിയിലെത്തും. രണ്ട് സര്‍ക്കാര്‍ വാഹനങ്ങളിലായി സെക്രട്ടേറിയറ്റിലെത്തിയ ഭാര്യയും ഭര്‍ത്താവും ഒരു കാറില്‍ മടക്കം. ഭര്‍ത്താവില്‍നിന്ന് പദവി ഏറ്റെടുക്കുന്ന അപൂര്‍വതയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യയാവുക.

മുണ്ടുടുത്ത് സദാ പുഞ്ചിരിതൂകുന്ന മുഖത്തോടെ എപ്പോഴും കാണുന്ന, മലയാളത്തില്‍ ഒപ്പിടുന്ന സാധാരണക്കാരനായ ഡോ. വി വേണു ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ വിരമിക്കല്‍ കാലം ഇഷ്ടമേഖലയായ നാടകത്തിലും അരങ്ങിലും ചീഫ് സെക്രട്ടറിയാകാനാണ് തീരുമാനം. സര്‍ക്കാര്‍ വച്ചുനീട്ടുന്ന ഒരു പദവിയും സ്വീകരിക്കില്ലെന്ന് വേണു ഇതിനകം തന്നെ പരസ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം സര്‍വിസ് സ്റ്റോറി എഴുതില്ലെന്നും.

വേണുവിനൊപ്പം ഐ.എ.എസിലെത്തിയ ഭാര്യ ശാരദ വഹിച്ച പദവികളിലെല്ലാം മികവു തെളിയിച്ചാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ കുടുംബശ്രീ അംഗങ്ങളുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയം. പിണറായി സര്‍ക്കാരിന്റെ പ്രധാന കര്‍മപദ്ധതിയായ മാലിന്യമുക്തം നവകേരളത്തിന് ചുക്കാന്‍ പിടിച്ചു. ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന്റെ ടാഗ് ലൈനായി അറിയപ്പെട്ട ഇന്‍ക്രഡിബിള്‍ ഇന്ത്യ പരസ്യവാചകം കേന്ദ്ര ടൂറിസം ഡയരക്ടറായിരിക്കെ ലോകത്തിനായി നല്‍കിയത് വേണുവാണ്.

കോഴിക്കോട് നടക്കാവില്‍ ചൈതന്യയില്‍ വാസുദേവ പണിക്കരുടെയും ഡോ. പി.ടി രാജമ്മയുടെയും മകനായാണ് വേണുവിന്റെ ജനനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി മുക്കത്ത് സുഹൃത്തിനൊപ്പം മേഴ്സി എന്ന ക്ലിനിക് തുടങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു, അമ്മയുടെ പാതയില്‍ മകനുമെന്ന്. എന്നാല്‍, വേണു സിവില്‍സര്‍വിസ് പഠനത്തിലേക്ക് തിരിഞ്ഞു. 1988ല്‍ സിവില്‍സര്‍വിസ് പരീക്ഷയില്‍ നൂറാം റാങ്ക് നേടി. ഐ.പി.എസ് കിട്ടുമായിരുന്നിട്ടും കാക്കി കുപ്പായമണിയാതെ ഐ.ആര്‍.എസ് തിരഞ്ഞെടുത്ത് കസ്റ്റംസില്‍ എത്തി. തുടര്‍ന്ന് അവധിയെടുത്ത് 1990ല്‍ 26ാം റാങ്കുമായി ഐ.എ.എസ് നേടി. അതേവര്‍ഷം തിരുവനന്തപുരത്തുനിന്ന് ഐ.എ.എസ് നേടിയതാണ് ഭാര്യ ശാരദ. മസൂറിയിലേക്ക് ആദ്യ ട്രെയിന്‍ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നെ വിവാഹത്തിലെത്തുന്നതും.
1991ല്‍ തൃശുര്‍ അസി. കലക്ടറായാണ് വേണു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൂറിസം വകുപ്പില്‍ കൂടുതല്‍ കാലം ചിലവഴിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയപ്പോള്‍ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി, ഡല്‍ഹി നാഷനല്‍ മ്യൂസിയം തലവന്‍ എന്നീ ചുമതലകള്‍ വഹിച്ചു. പ്രളയത്തിനു ശേഷം റീ ബില്‍ഡ് കേരള മിഷന്റെ ചുമതലയില്‍ എത്തിയെങ്കിലും അഭിപ്രായം തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് പ്രധാന പദവികളൊന്നും നല്‍കാതെ ഐ.എം.ജിയിലേക്ക് ഒതുക്കി. ഇപ്പോഴിതാ അഭിമാനത്തോടെ ചീഫ് സെക്രട്ടറിയായി പടിയിറക്കം.

വേണുവിനെ നാടകക്കാരനാക്കിയത് കാവാലം നാരയണ പണിക്കരാണ്. അമ്മയും അച്ചനും കുട്ടനാട്ടുകാരായതിനാല്‍ കാവലത്തിന്റെ ഇഷ്ട ശിഷ്യനായി. ഇതുവരെ ഏതാണ്ട നൂറോളം നാടകങ്ങളില്‍ അരങ്ങിലെത്തിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിലും കോഴിക്കോടന്‍ നാടകക്കളരിയില്‍ വേണു നിറ സാന്നിധ്യമായിരുന്നു.


തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അധ്യാപകരായിരുന്ന ഡോ. കെ.എ മുരളീധരന്റെയും കെ.എ ഗോമതിയുടെയും മകളായ ശാരദയുടെ സ്വദേശം തിരുവനന്തപുരം തൈക്കാടാണ്. എസ്.എസ്.എല്‍.സിക്കും ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്ക്. 1988ല്‍ സിവില്‍സര്‍വിസ് പരീക്ഷയെഴുതിയെങ്കിലും കിട്ടിയത് ഐ.ആര്‍.എസിലേക്കാണ്. അടുത്ത വര്‍ഷം വീണ്ടുമെഴുതിയപ്പോള്‍ വി. വേണു ഉള്‍പ്പെട്ട ഐ.എ.എസ് ബാച്ചിന്റെ ഭാഗമായി. ഭര്‍ത്താവിനെ പോലെ തൃശൂര്‍ അസി. കലക്ടറായിട്ടായിരുന്നു ശാരദക്കും ആദ്യ നിയമനം. വേണുവിന്റെയും ശാരദയുശടയും മക്കളായ കല്യാണിയും ശബരിയും ജോലി ചെയ്യുന്നത് ബംഗളൂരുവിലാണ്. കല്യാണി കംടെപറി ആര്‍ട്ടിസ്റ്റും മകന്‍ ശബരി ആനിമേഷന്‍, കാര്‍ട്ടൂണിസ്റ്റ് ഡിസൈനറുമാണ്.

ചീഫ് സെക്രട്ടറി പദവിയില്‍ ദമ്പതിമാര്‍ മുമ്പും

വി. രാമചന്ദ്രനും പത്മ രാമചന്ദ്രനുമായിരുന്നു ആദ്യമായി കേരളത്തിന്റെ ചീഫ് സെക്രട്ടറി പദം അലങ്കരിച്ച ദമ്പതികള്‍. വി. രാമചന്ദ്രന്‍ 1984-87 കാലത്തും പത്മ രാമചന്ദ്രന്‍ 1990-91 കാലത്തുമാണു ചീഫ് സെക്രട്ടറി ആയത്. 2004-2005ല്‍ ബാബു ജേക്കബും 2006-2007ല്‍ ലിസി ജേക്കബും ഇതേ പദവിയിലെത്തിയിരുന്നു.

ഡോ. വി. വേണു ബഹുമുഖ വ്യക്തിത്വത്തിനുടമ: മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി ഡോ. വി. വേണു ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്‍, ഉദ്യോഗസ്ഥ പ്രമുഖന്‍ എന്നിങ്ങനെ പല നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. സാധാരണ സിവില്‍സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വ നിര്‍വഹണത്തെ തെല്ലും ബാധിക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോള്‍ അദ്ദേഹത്തിനു പൊതുവില്‍ ഗുണം ചെയ്യുക കൂടിയുണ്ടായി. അത്തരം വകുപ്പുകള്‍ക്ക് ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകര്‍ഷിക്കാനാവും വിധമുള്ള പേരുകള്‍ നല്‍കുന്നതിലും ഒക്കെ വലിയ തോതില്‍ ഇതു പ്രയോജനപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍സര്‍വിസില്‍ നിരവധി ഭാര്യാഭര്‍ത്താക്കന്മാരുണ്ട്. ചിലരൊക്കെ കലക്ടര്‍ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത കാലങ്ങളില്‍ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാര്‍ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നും ആ സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തമുണ്ടായപ്പോള്‍ ഏകോപനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി, ഉരുള്‍പൊട്ടലിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുത്തു. 2018ലെ പ്രകൃതിദുരന്ത ഘട്ടത്തില്‍ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വേണു അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഡോ. വി. വേണുവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. ഡോ. വി. വേണു മറുപടി പ്രസംഗം നടത്തി. കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും ഒപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 34 വര്‍ഷത്തെ സര്‍വിസ് ജീവിതം വലിയ അനുഭവങ്ങളും ജീവിത പാഠങ്ങളും സമ്മാനിച്ചു. കേരളം ദുരന്തങ്ങള്‍ അനുഭവിച്ചപ്പോഴൊക്കെ വലിയ പിന്തുണയും മാര്‍ഗദര്‍ശനവും നല്‍കി മുഖ്യമന്ത്രി മുന്നില്‍നിന്ന് നയിച്ചതായും അദ്ദേഹം പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്റെ ഭാര്യയുമായ ശാരദാ മുരളീധരന്‍ സ്വാഗതവും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നന്ദിയും പറഞ്ഞു. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു, ഉന്നത ഉദ്യോഗസ്ഥര്‍, ഡോ.വി വേണുവിന്റെയും ശാരദമുരളീധരന്റെയും മക്കളായ കല്യാണി, ശബരി, മറ്റ് കുടുംബാംഗങ്ങള്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പങ്കെടുത്തു.

Dr. V. Venu will officially step down as Kerala's Chief Secretary today, marking the end of his tenure. His wife, Sharada Venu, will assume the position, making history as the first couple to have both served as Chief Secretaries in Kerala. The transition takes place amidst a significant farewell ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  a day ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  a day ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  a day ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  a day ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  2 days ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  2 days ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  2 days ago