HOME
DETAILS

വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്

ADVERTISEMENT
  
August 23 2024 | 13:08 PM

Murder case against Shakib Al Hasan on young mans killing during the student protest

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കേസ്. പ്രക്ഷോഭത്തിനിടെ മുഹമ്മദ് റൂബല്‍ എന്ന വ്യക്തി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കേസ്. മരിച്ച യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് അഡബോര്‍ പൊലിസ് ഷാക്കിബിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഷാക്കിബ് അടക്കമുള്ളവര്‍ ആഹ്വാനം ചെയ്ത കലാപത്തിലാണ് തന്റെ മകന്‍ കൊല്ലപ്പെട്ടതെന്നാണ് റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്‌ലാമിന്റെ പരാതി.

ഷാക്കിബിന് പുറമെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയും കേസുണ്ട്. ധാക്ക ട്രൈബ്യൂണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസിലെ 28ാം പ്രതിയാണ് ഷാക്കിബ്. ബംഗ്ലാദേശ് സിനിമാ താരം ഫിര്‍ദൂസ് അഹമ്മദ് 55ാം പ്രതിയാണ്. ഇരുവരും മുന്‍പ് അവാമി ലീഗ് ടിക്കറ്റില്‍ മത്സരിച്ച്  പാര്‍ലമെന്റിലെത്തിയവരാണ്. ഇവര്‍ക്ക് പുറമെ തിരിച്ചറിയാത്ത അഞ്ഞൂറോളം പേരും പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 ഹസീനയുടെയും മറ്റു നേതാക്കളുടേയും നിര്‍ദേശത്തെ തുടര്‍ന്ന് അജ്ഞാതര്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതിലാണ് റൂബെലും കൊല്ലപ്പെടുന്നത്. സംഭവത്തിനിടെ രണ്ട് ബുള്ളറ്റുകള്‍ റൂബെലിന്റെ നെഞ്ചില്‍ പതിക്കുകയും ഒടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മഗുര2 മണ്ഡലത്തില്‍ അവാമി ലീഗ് ബാനറില്‍ വിജയിച്ച് എംപിയായിരുന്നു ഷാക്കിബ്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള അവാമി ലീഗ് പാര്‍ട്ടി നേതാക്കള്‍ രാജ്യം വിട്ടതിനുശേഷം ബംഗ്ലാദേശിലേക്ക് മടങ്ങിയിട്ടില്ല. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ ബംഗ്ലാദേശിനെ നിയന്ത്രിക്കുന്നത്.

 

Murder case against Shakib Al Hasan on young mans killing during the student protest 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  a day ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  a day ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  a day ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  a day ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  a day ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  a day ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  a day ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  a day ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  a day ago