HOME
DETAILS

സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 'അമ്മ'യ്‌ക്കെതിരല്ല: സിദ്ദിഖ്

ADVERTISEMENT
  
August 23 2024 | 10:08 AM

amma-press-conference-hema-committee-repor

കൊച്ചി: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മലയാള സിനിമാസംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. വിഷയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തുണ്ടായിരുന്നില്ല, അവരോരുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ത്തിട്ടില്ല. റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് അന്ന്  ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരായ റിപ്പോര്‍ട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  a day ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  a day ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  a day ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  a day ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  a day ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  a day ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  a day ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  a day ago