HOME
DETAILS

വീണ്ടും മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ADVERTISEMENT
  
July 27 2024 | 10:07 AM

kerala rain alert

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്.  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്നും ജൂലൈ 29നും മഞ്ഞ അലര്‍ട്ടുണ്ട്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.  ജൂലൈ 30നാകട്ടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിതാമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/ പോസ്റ്റുകള്‍/ ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

Kerala
  •  5 days ago
No Image

എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനിയെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും; മുഖ്യമന്ത്രിക്ക് മുന്നില്‍ വഴങ്ങി അന്‍വര്‍

Kerala
  •  5 days ago
No Image

'മുഖ്യമന്ത്രിക്കും ഓഫിസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

'വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളും തിരിച്ചെത്തുന്നത് കഫന്‍ പുടവകളിലായിരിക്കും' നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്

International
  •  5 days ago
No Image

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി

Kerala
  •  5 days ago
No Image

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാര്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

Kerala
  •  5 days ago
No Image

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  5 days ago
No Image

'കാവിവത്ക്കരിക്കുന്നു' ഡി.എം.കെയുടെ മുരുകന്‍ സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍  

National
  •  5 days ago
No Image

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

'പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്'; പി.വി അന്‍വറിന് പിന്തുണയുമായി യു.പ്രതിഭ എം.എല്‍.എ

Kerala
  •  5 days ago