HOME
DETAILS

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

ADVERTISEMENT
  
July 27 2024 | 00:07 AM

Malegaon Blast Targeted to Incite Communal Riots Says NIA

 

മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് സ്ഫോടനക്കേസിന്റെ അന്തിമവിചാരണ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ തുടങ്ങി. പ്രതികള്‍ കുറ്റകൃത്യം ആസൂത്രണംചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു.
റമദാന്‍ കാലത്താണ് സ്ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയെന്നതും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എന്‍.ഐ.എ സ്പെഷല്‍ പ്രോസികൂട്ടര്‍ അവിനാശ് റസലും അനുശ്രി റസലും കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന പ്രതികളിലൊരാളായ കേണല്‍ പുരോഹിത്, കശ്മീരില്‍നിന്ന് ആക്രമണത്തിനായി ആര്‍.ഡി.എക്സ് എത്തിക്കുകയും അത് നാസികിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സൂക്ഷിക്കുകയുംചെയ്തു. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ് നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി പ്രഗ്യാസിങ് തന്റ ബൈക്ക് നല്‍കിയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെയാണ് എന്‍.ഐ.എ അന്തിമവാദത്തിന് തുടക്കമിട്ടത്. ഇതുവരെ 323 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ 34 പേര്‍ കൂറുമാറി. സംഭവം നടന്ന് 16 വര്‍ഷമാകുമ്പോഴാണ് കേസിലെ വിചാരണ പ്രത്യേക ജഡ്ജി എ.കെ ലഹോതി മുമ്പാകെ തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിശുദ്ധ റമദാനിലെ അവസാന രാത്രി ആളുകള്‍ പെരുന്നാള്‍ തിരക്കില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.

ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാസിങ് താക്കൂര്‍, സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദിവിയിലിരിക്കുന്ന ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. വിരമിച്ച മേജര്‍ രമേശ് ഉപാദ്യായ്, അജയ് രഹിര്‍കര്‍, സുധാകര്‍ ദ്വിവേധി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി, രാമചന്ദ്ര കല്‍സാഗ്രെ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ സമിര്‍ കുല്‍ക്കര്‍ണി എന്നപ്രതിക്കെതിരായ നടപടികള്‍ സുപ്രിംകോടതി തടഞ്ഞിരുന്നു.
കേസിലെ പ്രതികല്ലൊം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

രാമചന്ദ്ര കല്‍സാംഗ്രയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ അടുത്തിടെ കോടതി തുടങ്ങിയിരുന്നു. തുടര്‍ച്ചയായി സമണ്‍സ് അയച്ചിട്ടും ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവരുന്നതിനാലാണ് 'അറ്റാച്ച്മെന്റ് വാറണ്ട്' പുറപ്പെടുവിച്ചത്.
കേസ് ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് അന്വേഷിച്ചത്. 2011ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്. ആദ്യം പ്രഗ്യാസിങ്ങിനെ ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, പിന്നീട് അവരെ ഉള്‍പ്പെടുത്തുകയായിരുന്നു.

The NIA reports that the Malegaon blast was aimed at inciting communal riots. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago