HOME
DETAILS

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

ADVERTISEMENT
  
Web Desk
July 26 2024 | 15:07 PM

accused who robbed 20 crores from a private firm surrendered to the police

കൊല്ലം: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ജീവനക്കാരിയായ യുവതി പൊലിസില്‍ കീഴടങ്ങി. തൃശൂര്‍ വലപ്പാടുള്ള സ്ഥാപനത്തിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങി ഒടുവില്‍ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 18 വര്‍ഷമായി ധന്യ ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ഇവര്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് സ്ഥാപനത്തില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയത്. 2019 മുതലാണ് പ്രതി തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. 

19.94 കോടി തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ധന്യയുടേയും മറ്റ് നാല് കുടുംബാംഗങ്ങളുടേയും അക്കൗണ്ടിലേക്ക് 5 കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിക്കൂട്ടിയെന്നു പൊലീസ് പറയുന്നു.

കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നു ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നായിരുന്നു പരാതി. 

സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയവും പൊലീസിനുണ്ട്. വലപ്പാട് സിഐയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ധന്യ ഒളിവില്‍ പോയത്. പിന്നാലെ പൊലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്. തട്ടിപ്പു നടത്തി ധന്യ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

accused who robbed 20 crores from a private firm, surrendered to the police

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago
No Image

ആരോപണം വ്യാജം; നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും, നിവിന്‍ പോളി

Kerala
  •  4 days ago
No Image

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി

uae
  •  4 days ago
No Image

യുഎഇ; അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണികിട്ടും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

uae
  •  4 days ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് നാളെ തുടക്കം

oman
  •  4 days ago
No Image

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്

oman
  •  4 days ago