HOME
DETAILS

തീപിടുത്തത്തില്‍ കടകള്‍ നശിച്ചവരെ ചേര്‍ത്തു പിടിച്ച് ഷാര്‍ജാ ഭരണാധികാരി. തകര്‍ന്ന കടകള്‍ മൂന്നു ദിവസത്തിനകം പുനര്‍നിര്‍മ്മിക്കും ഒപ്പം നഷ്ടപരിഹാരവും

ADVERTISEMENT
  
Web Desk
July 26 2024 | 07:07 AM

The ruler of Sharjah held the people whose shops were destroyed in the fire Damaged shops will be rebuilt within three days along with compensation

 

ഷാര്‍ജ: ഷാര്‍ജയിലെ അല്‍-ദൈദ് നഗരത്തിലെ ശരിയ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുരിതത്തിനിരയായവര്‍ക്ക് മൂന്നു ദിവസത്തിനകം പുതിയ കടകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് ഷാര്‍ജാ ഭരണാധികാരി ഉത്തരവിറക്കി. പുതിയ കടകളില്‍ ഫര്‍ണിച്ചര്‍, ഷെല്‍ഫുകള്‍, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു. 60 ഓളം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അടങ്ങിയ ഒരു പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിനുള്ള പദ്ധതിയും ഭരണാധികാരി ഒരുക്കുന്നുണ്ട്. നാശനഷ്ടമുണ്ടായ കടയുടമകള്‍ക്ക് പുതിയ മാര്‍ക്കറ്റില്‍ പുതിയ കടകള്‍ നല്‍കാനും അവരുടെ നഷ്ടത്തിന് സാമ്പത്തിക നഷ്ട പരിഹാരം നല്‍കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പനയോല കൊണ്ട് നിര്‍മിച്ച പഴയ താല്‍ക്കാലിക മാര്‍ക്കറ്റില്‍ 16 കടകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 

ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍, കേണല്‍ സാമി അല്‍ നഖ്ബി പറയുന്നത് ഇപ്രകാരമാണ്. പുലര്‍ച്ചെ 3.14 ന് മാര്‍ക്കറ്റിലെ തീപിടുത്തത്തെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് ലഭിച്ചു. സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഉടനടി നടപടികള്‍ സ്വീകരിച്ചു. ആളപായമില്ലാതെ അഗ്നിശമന സേനാംഗങ്ങള്‍ എത്രയും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി മാര്‍ക്കറ്റ് ഇപ്പോള്‍ ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago