HOME
DETAILS

ക്രിസ്തുമസ് സമ്മാനമൊരുക്കി സലാം എയര്‍

ADVERTISEMENT
  
July 26 2024 | 05:07 AM

Salam Air has prepared a Christmas gift

 

പ്രവാസികള്‍ക്ക് ഒരു വന്‍ ക്രസ്തുമസ് സമ്മാന പ്രഖ്യാപനവുമായി ഇതാ ഒമാന്‍ വിമാനക്കമ്പനിയായ സലാം എയര്‍. കേരള സെക്ടറിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളാണ്  സലാം എയറിന്റെ ക്രിസ്തുമസ് സമ്മാനം. ഏതായാലും ക്രിസ്തുമസിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് വലിയൊരാശ്വാസമായിരിക്കുകയാണ് പ്രഖ്യാപനം. 

ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. മസ്‌കറ്റ്, സലാല എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞടുക്കപ്പെട്ട സര്‍വിസുകളില്‍ ഓഫര്‍ ലഭിക്കുന്നതാണ്. മസ്‌കറ്റില്‍ നിന്ന് ദുബൈ, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍ കോട്ട്, ഇസ്ലാമാബാദ്, എന്നി സെക്ടറുകളിലേക്ക്, 19 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍, ലക്‌നൗ, എന്നിവിടങ്ങളിലേക്കെല്ലാം 25 റിയാലായിരിക്കും ടിക്കറ്റ് നിരക്കെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.

സെപ്തംബര്‍ 15 നും ഡിസംബര്‍ 15 നും ഇടയില്‍ യാത്രകള്‍ നടത്തുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. ജൂലൈ 31 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിബന്ധനയും സലാം എയര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഓഫര്‍ നിരക്കില്‍ യാത്രചെയ്യുന്നവര്‍ക്ക് 7 കിലോ ലഗേജാണ് കൈവശം വക്കാനാകുക. കൂടുതല്‍ ലഗേജിന് അധികം പണം ഈടാക്കുന്നതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago