HOME
DETAILS

ഇന്ന് കാർഗിൽ വിജയദിനം : ഭാര്യമരിക്കുമ്പോഴും യുദ്ധമുഖത്ത് ഓർമകളിൽ മുൻ സൈനികൻ അബ്ദുൽ മദീദ്

ADVERTISEMENT
  
എം.ശംസുദ്ദീൻ ഫൈസി
July 26 2024 | 02:07 AM

Today is Kargil Vijay Diwas Ex-Soldier Abdul Majeed Remembers the Battlefront

മലപ്പുറം: 'കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ അതിർത്തിയിൽ കിടങ്ങുകൾ നിർമിച്ച് കാവലൊരുക്കുകയായിരുന്നു ഞങ്ങൾ. പാക് ഗൺ ടാങ്കറുകൾ തടയാൻ. അതിശൈത്യം, ഉറക്കമില്ലാ രാവുകൾ... അതായിരുന്നു യുദ്ധഭൂമിയിലെ വിശേഷങ്ങൾ'.

മുൻസൈനികൻ മഞ്ചേരി നെല്ലിക്കുത്ത് ചുങ്കത്ത് അബ്ദുൽമജീദിന്റെ വക്കുകളാണിത്. കാർഗിൽ യുദ്ധം നടക്കുമ്പോൾ കരസേനയിലെ കാലാൾപടയുടെ ഭാഗമായി രാജസ്ഥാനിലെ നിയന്ത്രണ രേഖയിലായിരുന്നു അബ്ദുൽ മജീദ്. സേവന നിരതമായ നാളുകളിലെ അനുഭവങ്ങൾ ഇന്നും മറക്കാനാവാത്ത ഓർമകളാണ് ഇദ്ദേഹത്തിന്. ഭാര്യ മരിക്കുമ്പോൾ യുദ്ധഭൂമിയിലായിരുന്നു ഞാൻ. കമ്പി സന്ദേശത്തിലൂടെയാണ് ആ വാർത്ത കേട്ടത്. ഖബറടക്കം കഴിഞ്ഞ് നാലുദിവസം കഴിഞ്ഞാണ് വീട്ടിലെത്തിയത്. പ്രിയപ്പെട്ടവളുടെ മയ്യിത്ത് കാണാൻ സാധിച്ചില്ല. എന്നാലും രാജ്യസേവനത്തിനു വേണ്ടിയായിരുന്നല്ലോ എന്നാലോചിച്ച് സമാധാനം കൊള്ളാറാണെന്നും അബ്ദുൽ മജീദ് പറയുന്നു. ശത്രുവിന്റെ ടാങ്കറുകൾ ഏതുസമയവും ആക്രമിക്കാൻ സാധ്യതയുള്ള സാഹചര്യമായിരുന്നു. ദിവസങ്ങളോളം ഉറങ്ങിയില്ല. ഇടവിട്ടു മാത്രം ലഭിച്ച പൂരിയും വെള്ളവും കൊണ്ട് വിശപ്പടക്കി.


1999 മെയ് മാസത്തിലാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഒൻപതിനായിരം അടി ഉയരത്തിലുള്ള ദ്രാസ് സെക്ടറിലെ ടൈഗർ ഹിൽ എന്ന കുന്നിന് മുകളിലാണ് ശത്രുസേന തമ്പടിച്ചിരുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ ഇരു രാജ്യങ്ങളുടെയും സേനകൾ ഇവിടെനിന്നും പിൻവാങ്ങുക പതിവായിരുന്നു. ഈ കരാർ ലംഘിച്ചാണ് ശത്രുസൈന്യം ടൈഗർ ഹില്ലിൽ കടന്നു കയറിയത്. കന്നുകാലികളെ മേയുന്ന സംഘമാണ് ആദ്യം ഇത് കണ്ടെത്തിയത്. ഇന്ത്യൻ സേന സമാധാനപരമായി അവിടം വിട്ടുപോകാൻ അഭ്യർഥിച്ചപ്പോൾ വെടിയുതിർക്കുകയാണ് ചെയ്തത്. തുടർന്നാണ് കാർഗിലിൽ യുദ്ധം ഉണ്ടായതെന്ന് മജീദ് പറയുന്നു.


1988 ഡിസംബർ 17ന് സൈന്യത്തിൽ പ്രവേശിച്ച ഇദ്ദേഹം 2004 ഡിസംബർ ഒന്നിനാണ് വിരമിച്ചത്. സൈനിക സേവനത്തിനു ശേഷം ഗൺമാനായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഇപ്പോൾ കോഴിക്കോട് തുറമുഖ വകുപ്പിൽ ജീവനക്കാരനാണ്. പരേതയായ നസീമയാണ് ഭാര്യ. ജുനൈദ് റോഷൻ, മുഹമ്മദ് ബാസിൽ, ജുഹൈന റോഷ്‌ന മക്കളാണ്.

On Kargil Vijay Diwas, ex-soldier Abdul Majeed reflects on his memories of the battlefront.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago