HOME
DETAILS

കാർഗിൽ രക്തസാക്ഷിത്വത്തിന് 25 ആണ്ട്: ഈ കത്ത് പറയുന്നു, ആ ധീരതയുടെ പോരാട്ട വീര്യങ്ങൾ, ഈ ഉമ്മയുടെ സഹനത്തിൻ്റെ കണ്ണീരും

ADVERTISEMENT
  
Web Desk
July 26 2024 | 01:07 AM

25 Years of Kargil Martyrdom This Letter Tells the Story of Courage and Valor

കാളികാവ്: കാര്‍ഗിലില്‍ പൊരുതി വീണ ധീരജവാന്‍ അബ്ദുല്‍നാസറിന്റെ രക്തസാക്ഷിത്വത്തിന് 25 വയസ്. ഇരുപത്തിയഞ്ചാം ആണ്ടിലും മകന്റെ നീറുന്ന ഓര്‍മകളിലാണ് മാതാവ് ഫാത്തിമ. മകന്റെ ഓര്‍മയ്ക്കായി മൂത്ത മകന്റെ മകനുംപേരിട്ടു അബ്ദുന്നാസര്‍ എന്ന്. നാസറിന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ തലേന്നായിരുന്നു ചെറുമകന്റെ പിറവി. അവനിന്നലെ ഇരുപത്തിനാല് വയസായി.
ജൂലായ് 21ന് അയച്ച കത്തില്‍ കശ്മീരിലാണെങ്കിലും യുദ്ധ ഭൂമിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണെന്നായിരുന്നു നാസര്‍ എഴുതിയത്. മാതൃഹൃദയത്തെ വേദനിപ്പിക്കാതിക്കാനായിരുന്നു ആ വരികളെന്ന് മനസിലാകാന്‍ അവന്റെ ജീവത്യാഗംവരെ കാത്തിരിക്കേണ്ടിവന്നു. മരണാനന്തര ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അവസാനത്തെ കത്ത് ലഭിക്കുന്നത്.

ജാവാൻ നാസറും മാതാവും

ആ കത്ത് ഇന്നും നിധിപോലെയാണ് അവര്‍ സൂക്ഷിക്കുന്നത്. 1999 ജൂലായ് 24 നാണ് കാര്‍ഗിലില്‍ അബ്ദുല്‍നാസര്‍ വീരമൃത്യുവരിച്ചത്. ഇന്നലെ കഴിഞ്ഞതുപോലെയാണ് കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഫാത്തിമ ഇന്നും ഓര്‍ത്തെടുക്കുന്നത്.
പരിശീലനമടക്കം രണ്ട് വര്‍ഷം മാത്രമേ നാസറിന് സൈനികസേവനം നടത്താന്‍ സാധിച്ചുള്ളൂ. റിക്രൂട്ട്‌മെന്റ് അടക്കം രഹസ്യമാക്കി വച്ചു. വീടുവിട്ട് പോകാന്‍ ഉമ്മ അനുവദിച്ചില്ലങ്കിലോ എന്നതിനാലായിരുന്നു അത്. എറണാകുളത്തെ എഴുത്ത് പരീക്ഷയില്‍ മലപ്പുറത്തുനിന്ന് പ്രവേശനം ലഭിച്ചത് നാസറിന് മാത്രം. മികച്ച നേട്ടം കൈവരിച്ച മകനെ പിന്നീട് മാതാവ് തടഞ്ഞില്ല.

സൈന്യത്തില്‍ ചേര്‍ന്ന ശേഷം രണ്ട് തവണമാത്രമാണ് നാസര്‍ നാട്ടില്‍ വന്നുപോയത്. ജബല്‍പൂരിലായിരുന്നു പരിശീലനം. രണ്ടാം തവണ ആവേശത്തോടെയാണ് നാട്ടിലെത്തിയത്. തിരിച്ചുപോകേണ്ടത് കശ്മീരിലേക്കായിരുന്നു. സഞ്ചാര പ്രിയനായ നാസര്‍ ജൂണ്‍ 20നാണ് മടങ്ങിയത്.
ജൂലായ് 24 നാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ നാസര്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ വിവരം ലഭിച്ചത് രണ്ടുദിവസം കഴിഞ്ഞ്. നാസര്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ യുദ്ധഭൂമിയില്‍പോയ വിവരം പുറത്തറിയുമായിരുന്നില്ലെന്നും ഫാത്തിമ പറയുന്നു.

മകന്റെ രക്തസാക്ഷിത്വം നഷ്ടമല്ലെന്ന് പറയുന്നില്ല. എന്നാല്‍ രാജ്യരക്ഷയ്ക്കായി പൊരുതി മരിച്ചത് അഭിമാനം തന്നെയാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. ഓര്‍മ പുതുക്കലിന്റെ ഭാഗമായി നാസര്‍ ആദ്യാക്ഷരം കുറിച്ച കാളികാവ് ഗവ.ബസാര്‍ യുപി സ്‌കൂളില്‍ എല്ലാ വര്‍ഷവും അവര്‍ പോകാറുണ്ട്.

Commemorating 25 years of Kargil martyrdom, this letter recounts the stories of courage and valor displayed by our brave soldiers. Honor their sacrifice and bravery.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  4 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  4 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  4 days ago