റമദാനില്‍ ഫോട്ടോഗ്രഫി മത്സരവുമായി കത്താറ ഒന്നാം സമ്മാനം 12,000 റിയാല്‍
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് പൊതുജനങ്ങള്‍ക്കായി 'ബെസ്റ്റ് ഇമേജ്' ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. റമദാന് പരിപാടികളുടെ ഭാഗമായാണ് ഇത് നടത്തുന്നത്. മാര്‍ച്ച് 24 വരെ ഫോട്ടാകള്‍ അയക്കാം. പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
മാര്‍ച്ച് 11നും 24 നും ഇടയില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ പകര്‍ത്തിയ റമദാനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. എല്ലാ പൗരന്മാര്ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് കത്താറ വില്ലേജ് ഫൗണ്ടേഷന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഒന്നാം സ്ഥാനം നേടന്നയാള്ക്ക് 12,000 റിയാലും രണ്ടാംസ്ഥാനം 8,000 റിയാലും മൂന്നാം സ്ഥാനം 6000 റിയാലുമാണ് സമ്മാനത്തുക. വിജയിക്കുന്ന ചിത്രങ്ങളുടെ സ്വത്തവകാശം മത്സരത്തിന്റെ സംഘാടകര്‍ക്ക് കൈമാറും.പങ്കെടുക്കുന്നയാളുടെ ഐഡിയുടെയും ഫോണ്നമ്പറിന്റെയും പകര്‍പ്പ് സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് We Transfer വഴിയാണ് ഫോട്ടോകളുടെ ഫയലുകള്‍ സമര്‍പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."