HOME
DETAILS
MAL
വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി കടന്നപ്പള്ളി
ADVERTISEMENT
backup
June 16 2017 | 21:06 PM
കക്കട്ടില്‍:പൊതു വിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാന്‍ പൊതു ജനങ്ങളുടെ കൂട്ടായശ്രമം അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ നാരായണി മെംബര്‍മാരായ ടി.പി പവിത്രന്‍, പ്രഭാകരന്‍ തോട്ടുകര, പാലോല്‍ ഹമീദ്, ടി.പി.എം തങ്ങള്‍, ചാത്തു മാസ്റ്റര്‍, ടി.പി വിശ്വനാഥന്‍, വി. നാണു, മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."