സി.പി.എം സ്വീകരിക്കുന്നത് മോശം സമീപനം: യു.ഡി.എഫ്
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബാങ്ക് പിടിച്ചെടുക്കുന്നതിനായി സി.പി.എം നിലവാരം കുറഞ്ഞ നടപടികള്‍ സ്വീകരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭൂരിപക്ഷം പേരുടേയും നാമനിര്‍ദേശ പത്രിക തള്ളിയത് സി.പി.എം ഉദ്യോഗസ്ഥരുമായി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ്. ഇതിനായി ഉന്നത കേന്ദ്രങ്ങളില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. നേരത്തെ മത്സരിച്ചവരുടേയും ബാങ്ക് ഭാരവാഹികളായവരുടേയും പത്രികകളാണ് തള്ളിയത്. 2008ല്‍ ബാങ്ക് പിടിക്കാന്‍ നടത്തിയ ശ്രമം വിഫലമായതോടെയാണ് ഇത്തവണ പുതിയ തന്ത്രവുമായെത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചതായും തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനായി നിശ്ചയിച്ചത് യു.ഡി.എഫിന്റെ ആദ്യ വിജയമാണന്നും സി.പി.എം നിലപാടിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും വിജയം വരിക്കും വരെ സമരം തുടരുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ ഏലിയാസ്, കെ.ടി മന്‍സൂര്‍, സി.കെ കാസിം, ടി.ടി സുലൈമാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."