
കാറ്റുകളുടെ ഉറവിടം തേടി
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രïാം ഭാഗത്തിലെ കാറ്റുകളുടെ
ഉറവിടം തേടി എന്ന അധ്യായത്തിനാവശ്യമായ അധിക വിവരം
നമുക്കു ചുറ്റും സ്ഥിതി ചെയ്യുന്ന വായു അദൃശ്യമാണ് . ചലിക്കുന്ന വായുവാണ് കാറ്റ്. കാറ്റിന്റെ ഉത്ഭവം എങ്ങനെയാണെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുïല്ലോ?. കാറ്റുകളുടെ സ്വാധീനം അന്യഗ്രഹങ്ങളിലുമുï്. ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം അന്തരീക്ഷ വായു ഭൗമോപരിതലത്തോടു ചേര്‍ന്നു നില്ക്കും. എന്നാല്‍ ഭൂമിയില്‍ എല്ലായിടത്തും അന്തരീക്ഷ മര്‍ദ്ദം ഒരേ അളവിലല്ല. ഊഷ്മാവ്, പ്രാദേശിക വ്യത്യാസങ്ങള്‍, വായുവിന്റെ ആര്‍ദ്രത തുടങ്ങിയ ഘടകങ്ങള്‍ അന്തരീക്ഷമര്‍ദ്ദത്തിന്റെ വ്യതിയാനങ്ങള്‍ക്കും തുടര്‍ന്ന് വിവിധയിനം കാറ്റുകളുടെ രൂപീകരണത്തിനും കാരണമാകുന്നു. ഉച്ചമര്ദ്ദമേഖലയില്നിന്നു ന്യൂനമര്‍ദ്ദ മേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീനചലനമാണ് കാറ്റുകളെന്നു പറയാം. ഏതു ദിശയില്‍നിന്നു വീശുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കാറ്റുകള്‍ക്കു പേരു നല്‍കുന്നത്. പ്രഷര്‍ ഗ്രേഡിയന്റ് ഫോഴ്സ് (മര്‍ദ്ദ ചരിവു മാനബലം), ഫ്രിക്ഷന്‍ (ഘര്‍ഷണം),കോറിയോലിസ് ഫോഴ്സ് (കോറിയോലിസ് ബലം) എന്നിവ കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്നു.
കാറ്റുകളും വിഭാഗങ്ങളും
കാറ്റുകളെ ആഗോളവാതങ്ങള്‍, കാലിക വാതങ്ങള്‍, പ്രാദേശിക വാതങ്ങള്‍, അസ്ഥിരവാതങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുï്. ആഗോള മര്ദമേഖലയ്ക്കിടയില് രൂപപ്പെടുന്ന കാറ്റുകളാണ് ആഗോളവാതങ്ങള്‍. വാണിജ്യവാതങ്ങള്‍, പശ്ചിമവാതങ്ങള്‍, ധ്രുവീയ വാതങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. ഋതുഭേദങ്ങള്‍ക്കനുസൃതമായി ദിശമാറി വീശുന്ന കാറ്റുകളാണ് കാലിക വാതങ്ങള്‍. മണ്‍സൂണ്‍ കാറ്റുകള്‍ ഇതിന് ഉദാഹരണമാണ്. ഒരു നിശ്ചിത പ്രദേശത്തു മാത്രം അനുഭവപ്പെടുന്ന ശക്തി കുറഞ്ഞ കാറ്റുകളാണ് പ്രാദേശിക വാതങ്ങള്‍.
ചിനൂക്ക്, ഫൊന്‍, ലൂ, മാംഗോ ഷവര്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. സ്ഥലകാല ക്രമങ്ങള്‍ ഇല്ലാതെ അന്തരീക്ഷമര്‍ദ്ദ വ്യതിയാനത്തിനനുസരിച്ച് രൂപം കൊള്ളുന്നവയാണ് അസ്ഥിരവാതങ്ങള്‍. ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും അസ്ഥിരവാതങ്ങള്‍ക്ക് ഉദാഹരണമാണ്.
കോറിയോലിസ്
ഫോഴ്സ്
ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ അവയുടെ ഭ്രമണം നിമിത്തം ഉത്തരാര്‍ധ ഗോളത്തില്വച്ച് സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാര്‍ധ ഗോളത്തില്വച്ച് ഇടത്തോട്ടും വ്യതിയാനം സംഭവിക്കുന്നതിന് കാരണമായ ബലമാണ് കോറിയോലിസ് ഫോഴ്സ്. ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കïെത്തിയത്.
ഫെറല്‍ നിയമം
കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലനമുïാകുന്നുïെന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ. അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.
അനിമോമീറ്റര്‍
കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് അനിമോമീറ്റര്‍. വേഗത്തോടൊപ്പം ദിശ കïെത്താനും ഈ ഉപകരണം സഹായിക്കുന്നു.
ചിനൂക്ക്
ചിനൂക്ക് എന്ന പദത്തിനര്‍ഥം മഞ്ഞു തിന്നുന്നവന് എന്നാണ്. ഈ കാറ്റ് കടന്നു പോകുന്ന സമതലങ്ങളിലേയും പര്‍വ്വതങ്ങളിലേയും മഞ്ഞിനെ ഉരുക്കിക്കളയുന്നതിനാലാണ് ഈ പേരു വന്നത്. തണുത്ത മഴയ്ക്കു കാരണമാകുന്ന ഈ കാറ്റ് വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതനിരയുടെ കിഴക്കന്‍ ചെരിവിലൂടെ താഴേക്കു വീശാറുï്. കനേഡിയന്‍ സമതലങ്ങളിലെ ശൈത്യകാഠിന്യം കുറയ്ക്കുന്നതിനാല്‍ ഗോതമ്പു കൃഷിക്ക് ഇവ ഉപകാരപ്രദമാണ്.
ഫൊന്‍
ആല്‍പ്സ് പര്‍വതനിര കടന്നു തെക്കന്‍ താഴ്വാരത്തേക്കു വീശുന്ന ഈ വരï കാറ്റ് താഴ്വാരമിറങ്ങുമ്പോള്‍ ഉഷ്ണഭാവം കൈക്കൊള്ളുന്നതിനാല്‍ അന്തരീക്ഷത്തിലെ ശൈത്യം കുറയ്ക്കുന്നു. ശരത്കാലത്ത് മുന്തിരി കൃഷിക്കു സഹായകമാണ്.
ഗ്രേറ്റ് റെഡ് സ്പോട്ടും
ലിറ്റില്‍ റെഡ് സ്പോട്ടും
വ്യാഴത്തിലെ ഉയര്‍ന്ന മര്ദ്ദമേഖലയിലുïാകുന്ന പ്രതിചക്രവാതങ്ങളാണ് ഇവ. ഉയര്‍ന്ന വാതക മര്‍ദ്ദമാണ് ഇവയ്ക്കു കാരണം. മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗതയിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് വീശുന്നതെങ്കില്‍ ലിറ്റില്‍ റെഡ് സ്പോട്ട് ഏതാï് 500 കിലോമീറ്റര്‍ വേഗതയില്‍ വീശുന്നു.
ഗ്രേറ്റ് ഡാര്‍ക് സ്പോട്ടും
ഗ്രേറ്റ് വൈറ്റ് സ്പോട്ടും
നെപ്യൂണ്‍ ഗ്രഹത്തില്‍ കïെത്തിയ കൊടുങ്കാറ്റാണ് ഗ്രേറ്റ് ഡാര്‍ക് സ്പോട്ട്. ഭൂമിയോളം വലിപ്പമുള്ള പ്രതിചക്രവാത മേഖലയാണിതെന്നാണ് ഗവേഷകരുടെ കïെത്തല്‍. മണിക്കൂറില്‍ 2400 കിലോമീറ്റര്‍ വേഗതയിലാണ് ഗ്രേറ്റ് ഡാര്‍ക് സ്പോട്ടില്‍ കാറ്റുവീശുന്നത്. ശനി ഗ്രഹത്തിലെ ഉത്തരാര്‍ധഗോളത്തിലാണ് ഗ്രേറ്റ് വൈറ്റ് സ്പോട്ട് കാണപ്പെടുന്നത്. ഓരോ 28 വര്‍ഷം കൂടുന്തോറും ഈ കാറ്റ് വീശുന്നു എന്നാണ് നിഗമനം.
ബ്യൂഫോര്‍ട്ട് സ്കെയില്‍
കാറ്റിന്റെ വേഗം അളക്കാന്‍ നിരവധി സ്കെയിലുകള്‍ ഇന്ന് ഉപയോഗിച്ചു വരുന്നുï്. സമുദ്രത്തിലെ കാറ്റിന്റെ വേഗം അറിയാന്‍ ബ്യൂഫോര്‍ട്ട് സ്കെയില്‍ ഉപയോഗിക്കുന്നു. ബ്രിട്ടീഷ് നേവല്‍ അഡ്മിറല്‍ സര് ഫ്രാന്‍സിസ് ബ്യൂഫോര്ട്ടാണ് ഇത് കïെത്തിയത്.
കാറ്റും തീപിടിത്തവും
ശക്തമായ തീപിടിത്തമുïാകുമ്പോള്‍ കാറ്റ് അതിഥിയായി വരുന്നത് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ. കൃത്യസമയത്ത് തീപിടിത്തം അറിഞ്ഞ് വരുന്നവയല്ല കാറ്റ്. തീപിടിത്തമുïാകുമ്പോള്‍ ആ പ്രദേശത്തെ വായു വികസിക്കുകയും ഉയര്‍ന്നു പൊങ്ങുകയും ചെയ്യും. ഈ സമയം തീപിടിച്ച ഭാഗത്തെ മര്‍ദ്ദം കുറയുകയും ആ ഭാഗത്തേക്കു സമീപഭാഗത്തുനിന്നു ശക്തമായി വായു പ്രവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന കാറ്റ് തീ പിടിത്തത്തെ ആളിക്കത്തിക്കുന്നു.
കൊടുങ്കാറ്റും
ചുഴലിക്കാറ്റും
ഒരു പ്രദേശത്തുïാകുന്ന അന്തരീക്ഷ വ്യതിയാനം കൊടുങ്കാറ്റിനുംചുഴലിക്കാറ്റിനും വഴിവയ്ക്കുന്നു. അന്തരീക്ഷ മേഘങ്ങള്‍ക്കു താഴെ വീശിക്കൊïിരിക്കുന്ന കാറ്റിലേക്ക് ഭൗമോപരിതലത്തിലെ ചൂടുപിടിച്ച ഈര്‍പ്പമുള്ള വായു ചേരുമ്പോഴാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കനത്ത നാശനഷ്ടങ്ങളാണ് ഈ കാറ്റുകളുïാക്കുന്നത്. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റുകളുടെ ആക്രമണം കൂടുതലായും സംഭവിക്കുന്നത്. ഹരിക്കെയ്ന്, ടൊര്‍ണാഡോ, കത്രീന, മിച്ച്, റീത്ത, ടൈഫൂണ്മെയ്മി, ആയില തുടങ്ങിയ നിരവധി കാറ്റുകള്‍ വന്‍ നാശനഷ്ടങ്ങളാണ് ഭൂമുഖത്ത് വരുത്തിവച്ചത്.
ഹരിക്കെയ്ന്
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ വീശുന്നതും ഏറ്റവും കൂടുതല്‍ സമയം നീïുനില്ക്കുന്നതുമായ കാറ്റാണ് ഹരിക്കെയ്ന്. ഈ കൊടുങ്കാറ്റ് ഉïാക്കുന്ന അണുബോംബിന്റെ അനേകം ഇരട്ടിയാണ്. കാറ്റിന് ഹരിക്കെയ്ന് എന്നു നാമകരണം നടത്തിയത് കൊളംബസാണ്. ദുര്‍ഭൂതം എന്ന് അര്‍ഥം വരുന്ന ഹുറാക്കന് എന്ന വാക്കില്‍ നിന്നാണ് ഹരിക്കെയ്ന്റെ പിറവി. ബംഗാള്‍ ചുഴലിക്കാറ്റ് എന്ന പേരില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും ടൈഫൂണ്‍ എന്ന പേരില്‍ ചൈനക്കടലിലും ഈ കാറ്റ് വീശുന്നു.
കാറ്റിനെ ഉപയോഗപ്പെടുത്താം
ആദ്യ കാലങ്ങളിലെ പായ്ക്കപ്പലുകള്‍ കാറ്റിനെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നെതര്‍ലന്‍ഡുകാര്‍ വെള്ളം പമ്പു ചെയ്യാനായി കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്‍ഡ് മില്ലുകള്‍ ഉപയോഗിച്ച് വൈദ്യുതിയുïാക്കുന്നു.സ്ഥിരമായി ശക്തിയില്‍ കാറ്റടിക്കുന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതല്‍ ഫലപ്രദമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• 8 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 8 days ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 8 days ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 8 days ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 8 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 8 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 8 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 8 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 8 days ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 8 days ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 8 days ago
സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം
Kerala
• 8 days ago
ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
Kerala
• 8 days ago
വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 8 days ago
മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 9 days ago
3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala
• 9 days ago
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി
Kerala
• 9 days ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 9 days ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 8 days ago
ഉത്സവത്തിന്റെ ഭാഗമായി തീക്കനലിന് മുകളിലൂടെ ഓടി; കാലിടറി വീണ വയോധികന് പൊള്ളലേറ്റ് മരിച്ചു
National
• 8 days ago
അധ്യാപകനെതിരെയുള്ള പീഡന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ
Kerala
• 8 days ago