ഗ്രാമോത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് വാര്‍ഡ് ഗ്രാമോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അന്ന കുട്ടി ദേവസ്യ അധ്യക്ഷയായി. വാര്‍ഡിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവര്‍ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ് വിതരണം ചെയ്തു. ബി.പി.എല്‍ വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പഠന ചിലവ് ജില്ല പഞ്ചായത്തംഗം സി.കെ. കാസിം വിതരണം ചെയ്തു.
നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ചികിത്സാ സഹായനിധിയിലേക്കുള്ള ആദ്യ സംഭാവന ഫാ. വിന്‍സന്റ് കണ്ടത്തില്‍ ഏറ്റുവാങ്ങി. മികച്ച അയല്‍ ക്കൂട്ടത്തിനുള്ള അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടായി നൂറാം തോട് അങ്കണവാടിയില്‍ സേവനമനുഷ്ഠിച്ച് വിരമിക്കുന്ന വര്‍ക്കര്‍ സൗമിനിയെ വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍ ആദരിച്ചു.
മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും ധനസഹായ വിതരണവും ബ്ലോക്ക് മെംബര്‍ അഷ്റഫ് ഒതയോത്ത് നിര്‍വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു.കെ.എം ബഷീര്‍, പി.പി ജോയി, കെ.പി ചാക്കോച്ചന്, മനോജ് നിര്വേലില്, അഗസ്റ്റിന് കുറ്റിപ്പുറം, ഡി. ആലി ഹസ്സന് ഹാജി, പി.പി ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."