എളമ്പിലാട് ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ
മേപ്പയൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള പുനര്‍നിര്‍മിച്ച എളമ്പിലാട് ജുമാമസ്ജിദിന്റെ (പുത്തന്‍പള്ളി) ഉദ്ഘാടനം നാളെ 6.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സയ്യിദ് അലി തങ്ങള്‍, വഖ്ഫ് ബോര്‍ഡ് മെംബര്‍ എം.സി മായിന്‍ ഹാജി സംബന്ധിക്കും. മുന്‍ മഹല്ല് ഖാസി പി.പി അബ്ദുല്‍ വഹാബ് മുസ്ലിയാരെ ആദരിക്കും.
17ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, സാഹിത്യകാരന് യു.കെ കുമാരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് സംബന്ധിക്കും. 18ന് രാവിലെ എട്ടിന് വനിതാ സന്ദര്‍ശനം നടക്കും. വൈകീട്ട് 6.30ന് നടക്കുന്ന പ്രവാസിസംഗമം പി.എസ്.സി മെംബര്‍ ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."