HOME
DETAILS
MAL
പഞ്ചാബില്‍ മുഖ്യമന്ത്രിയോട് എതിരിട്ടു; മന്ത്രി സിദ്ദുവിന്റെ വകുപ്പുമാറ്റി
ADVERTISEMENT
backup
June 06 2019 | 22:06 PM
ചണ്ഡീഗഡ്: പഞ്ചാബില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ വകുപ്പ് മാറ്റി മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പകവീട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്നലെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയാണ് അമരിന്ദര്‍ തനിക്കും പാര്‍ട്ടിക്കും മേലെ വളരാന്‍ ശ്രമിച്ച സിദ്ദുവിനെ വകുപ്പുമാറ്റി നടപടിയെടുത്തത്. മന്ത്രിസഭയില്‍ വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വരുത്തിയത്. പലരുടെയും വകുപ്പുകള്‍ മാറ്റിയിട്ടുണ്ട്. നേരത്തെ ടൂറിസം-സാംസ്‌കാരികം-സ്വയംഭരണം എന്നീ വകുപ്പുകള്‍ നല്‍കി മന്ത്രിസഭയിലെ ഉന്നതനാക്കിയിരുന്ന സിദ്ദുവിനെ ഇപ്പോള്‍ വൈദ്യുതി വകുപ്പിനു കീഴില്‍ പുനരുത്പാദന ഊര്‍ജ വകുപ്പിലേക്കാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."