നഗ്നമായ അധികാര ദുര്‍വിനിയോഗം: ചെന്നിത്തല
തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തലേന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ തിരക്കിട്ട് കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹീനമായ രാഷ്ട്രീയക്കളിയും നഗ്നമായ അധികാര ദുര്‍വിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത് രാഷ്ട്രീയ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. ഒളികാമറാ വിവാദത്തിലെ ടി.വി ദൃശ്യങ്ങളുടെ ആധികാരികത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
ദൃശ്യങ്ങളില്‍ എഡിറ്റിങ്ങും കൂട്ടിച്ചേര്‍ക്കലുകളും നടന്നുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. കോഴിക്കോട് ജില്ലാ കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഒരു പരിശോധനയും നടത്താതെയാണ് ഉദ്യോഗസ്ഥന്മാരില് നിന്ന് റിപ്പോര്‍ട്ടുകള്‍ എഴുതിവാങ്ങി എം.കെ രാഘവനെതിരെ കേസെടുത്തിരിക്കുന്നത്.
ജനാധിപത്യ ക്രമത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തേണ്ട ധാര്‍മിതകയാണ് സി.പി.എം ലംഘിച്ചിരിക്കുന്നത്. ഇതിലെ കള്ളക്കളിയും ദുഷ്ടലാക്കും ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."