HOME
DETAILS

പാണ്ടിക്കുടിയിലെ വിദേശ മദ്യവില്‍പനശാലക്ക് നഗരസഭ അനുമതി നിഷേധിച്ചു

  
backup
March 25 2017 | 22:03 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-2



മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ പുതിയതായി ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യവില്‍പനശാലക്ക് നഗരസഭ ലൈസന്‍സ് നിഷേധിച്ചു.
മദ്യവില്‍പന ശാല പ്രവര്‍ത്തിക്കുന്നത് വീട്ടിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ ആരോഗ്യ വിഭാഗം അനുമതി നിഷേധിച്ചത്. അതേസമയം നഗരസഭയുടെ അനുമതി ആവശ്യമില്ലന്ന നിലപാടില്‍ കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ മദ്യവില്‍പന ഇവിടെ തുടരുകയാണ് . ജനകീയ പ്രതിഷേധം അഞ്ചാം ദിവസം പിന്നിട്ടപ്പോള്‍ സമരത്തിന് കൂടുതല്‍ ജന പിന്തുണയേറി വരികയാണ്. പൊലിസ് കാവലില്‍ മദ്യവില്‍പന തുടരുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മദ്യശാലയുടെ ഗെയിറ്റിന് സമീപം പോലും നില്‍ക്കാന്‍ സമരക്കാരെ അനുവദിക്കാതെ പൊലിസ് വിരട്ടുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ മട്ടാഞ്ചേരി എസ്.ഐ ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം സമര പന്തല്‍ സന്ദര്‍ശിച്ച കെ.ജെ മാക്‌സി എം.എല്‍.എ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചെങ്കിലും മദ്യശാല മാറ്റുന്നതിനായുള്ള യാതൊരു നടപടികളും ഇത് വരെയുണ്ടായിട്ടില്ല. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മദ്യശാല മാറ്റുന്നത് വരെ ജനകീയ പ്രതിഷേധം ശക്തമായി തുടരുവാനാണ് തീരുമാനം. റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ ഇരുപതോളം സംഘടനകള്‍ ഇപ്പോള്‍ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ നിലവില്‍ ഒരു മദ്യശാലയും ബിയര്‍ പാര്‍ലറും ഉള്ളപ്പോള്‍ മറ്റൊന്ന് കൂടി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലന്ന കടുത്ത നിലപാടിലാണ് നാട്ടുകാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-08-04-2025

PSC/UPSC
  •  16 days ago
No Image

റെയില്‍വേ ശൃഖല സഊദിയിലേക്ക് വ്യാപിപ്പിക്കും; നിര്‍ണായക പദ്ധതിക്ക് തുടക്കം കുറിച്ച് കുവൈത്ത്

latest
  •  17 days ago
No Image

89 ടൺ കിവിപഴം നശിച്ച സംഭവം; കസ്റ്റംസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവ്

National
  •  17 days ago
No Image

വാൽപാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ പുലി ചാടി; നായ്ക്കളുടെ വീരത്വം രക്ഷയായി

National
  •  17 days ago
No Image

ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് വെള്ളിയാഴ്ച

latest
  •  17 days ago
No Image

വഖ്ഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

National
  •  17 days ago
No Image

3,000 ദിർഹം പിഴ മുതൽ 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ വരെ; അടിയന്തര വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ പണികിട്ടും

uae
  •  17 days ago
No Image

കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത

Kerala
  •  17 days ago
No Image

കൗതുകത്തിനായി തുടങ്ങുന്നത് നാശത്തിലേക്ക് നയിച്ചേക്കാം; മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്

uae
  •  17 days ago
No Image

ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് കാർ വിപണി കുതിക്കുന്നു ; വാങ്ങുന്നവർക്ക് കൂടുതൽ പ്രിയം പെട്രോൾ കാറുകളോട്

National
  •  17 days ago