
ദോഹ സ്റ്റുഡന്സ് സമ്മിറ്റ് വെള്ളിയാഴ്ച

ദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്ത്ഥി സംഘടനയായ ഇന്സൈറ്റ് ഖത്തര് സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്സ് സമ്മിറ്റ് ഏപ്രില് 11 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. രാവിലെ 9 മണി മുതല് വൈകിട്ട് 6 വരെ ഖത്തര് ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില് നടക്കുന്ന പരിപാടി അഞ്ച് പ്രധാന സെഷനുകളിലായിട്ടാണ് ക്രമീകരിച്ചി രിക്കുന്നത്. ആദ്യം രജിസ്റ്റര് ചെയ്യുന്ന അഞ്ഞൂറ് വിദ്യാര്ത്ഥികള് ക്കാണ് പങ്കെടുക്കാന് അവസരം ലഭിക്കുക.
വിദ്യാര്ത്ഥികളെ ധാര്മികമായും സാംസ്കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്ത്തിപ്പിക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന് അവര്ക്ക്പ്ര ചോദനം നല്കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര് പറഞ്ഞു.
2012 ല് ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്ത്ഥി സംഘടനയായ ഇന്സൈറ്റ് ഖത്തര് വിദ്യാര്ത്ഥികള്ക്കിടയില് ഇതിനകം വ്യതിരിക്തമായ നിരവധി പരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്ത്ഥി സമ്മേളനം, നഹ്ദ ക്യാമ്പുകള്, ഹിറ്റ്ഫിറ്റ് കായിക പരിശീലനങ്ങള്, ഇഖ്റഅ് ട്രൈനിംഗ് സെഷനുകള് എന്നിവ ഇക്കാലയളവില് സംഘടിപ്പിക്കപ്പെട്ട പ്രധാന പരിപാടികളായിരുന്നു.
പ്രമുഖരായ മൂന്നു വിദഗ്ദ്ധരാണ് ഏപ്രില് 11ന് നടക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റില് പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണയും ഖത്തര് ഫൗണ്ടേഷനു കീഴിലുള്ള ജനറേഷന് അമേസിംഗ് പ്രോഗ്രാംസ് ആക്ടിംഗ് ഡയറക്ടറുമായ ഫാത്തിമ അല് മഹ്ദി ആണ് ആദ്യ സെഷനില് പങ്കെടുക്കുന്നത്. കുട്ടികളുടെ കരിയര് സംബന്ധമായ വിഷയങ്ങള് സംസാരിക്കുന്ന ഫാത്തിമ അല് മഹ്ദി അറിയപ്പെടുന്ന ലീഡര്ഷിപ്പ് ആന്ഡ് ലേണിങ് എക്സ്പേര്ട്ടാണ്.
കേരളത്തിലെ പ്രമുഖ ടെക്നോളജിസ്റ്റും, അഡാപ്റ്റ് സി ഇ ഒ യുമായ യുമായ ഉമര് അബ്ദുസ്സലാം ആണ് മറ്റൊരു സെഷനില് പങ്കെടുക്കുന്നത്.Al, Cybersecurtiy and Ethics: Navigating the Future of Careers എന്ന വിഷയത്തിലാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുക. സോഷ്യല് അനലിസ്റ്റ് സിപി അബ്ദുസമദ് ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷന്, സമാപന സെഷന് എന്നിവയും പ്രത്യേകം നടക്കും.
രജിസ്ട്രേഷനും കൂടുതല് വിവരങ്ങള് ക്കുമായി https://dss insightqatar.org എന്ന വെബ്സൈറ്റു വഴിയോ +974 3368 0781 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും സംഘാടകര് അറിയിച്ചു.
മിഡ്മാക്ക് റൌണ്ട് എബൌട്ടിനടുത്ത കാലിക്കറ്റ് നോട്ട്ബുക്കില് വെച്ച് നടന്ന പത്ര സമ്മേളനത്തില് ഇന്സൈറ്റ് ഖത്തര് ജനറല് സെക്രട്ടറി വഫ അബ്ദുല് ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ സന റഷീദലി, അമ്മാര് അസ്ലം, സംഘാടക സമിതി അഡ്വൈസറി ചെയര്മാന് ഷമീര് വലിയ വീട്ടില്, ചെയര്മാന് മശ്ഹുദ് തിരുത്തിയാട് എന്നിവര് സംസാരിച്ചു. വൈസ് ചെയര്മാന് നിഹാദ്, ജനറല് കണ്വീനര് ശനീജ്, മീഡിയ കണ്വീനല് അലി റഷാദ് എന്നിവര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൈലാസ് മാനസരോവർ തീർഥയാത്ര പുനരാരംഭിക്കുന്നു; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജൂണിൽ യാത്ര തുടങ്ങും
National
• 20 hours ago
ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ
Kerala
• 20 hours ago
ഇന്ത്യന് വിമാനങ്ങള്ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്; ഷിംല കരാര് റദ്ദാക്കി
National
• 21 hours ago
രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില് തുടക്കം
Kerala
• a day ago
വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം
Cricket
• a day ago
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു
Cricket
• a day ago
പഹല്ഗാം ഭീകരാക്രമണം; കേന്ദ്ര സര്ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്ത്തകനെ ക്രൂരമായി മര്ദ്ദിച്ച് ബിജെപി പ്രവര്ത്തകര്
National
• a day ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ
Football
• a day ago
ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
organization
• a day ago
കോഴിക്കോട് ലഹരി സംഘത്തില് നിന്ന് പിന്മാറിയതിന് യുവതിക്ക് വധഭീഷണി; പരാതി നല്കിയതിനു പിന്നാലെ ആക്രമണവും
Kerala
• a day ago
ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• a day ago
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുടെ അര്ധനഗ്ന ചിത്രങ്ങള് പ്രചരിപ്പിച്ച വ്ളോഗര് മുകേഷ് നായര്ക്കെതിരേ പോക്സോ കേസ്
Kerala
• a day ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• a day ago
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം
National
• a day ago
വടകര പുതിയ ബസ് സ്റ്റാന്ഡില് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി
Kerala
• a day ago
2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം
Kerala
• a day ago
2015 മുതല് ലാന്ഡ് റവന്യൂ വകുപ്പില് വന് സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി
Kerala
• a day ago
പച്ചമുട്ട ചേര്ത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സര്ക്കാര്
Kerala
• a day ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• a day ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• a day ago