HOME
DETAILS

കാറ്റു കനിഞ്ഞാല്‍  കുളിര്‍മഴകളിനിയും പെയ്യും

ADVERTISEMENT
  
backup
March 02 2020 | 04:03 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%bf%e0%b4%b0
 
 
 
 
 
 
കോഴിക്കോട്: കാറ്റ് അനുകൂലമായാല്‍ മാര്‍ച്ച് മാസം തുടക്കത്തില്‍ ചെറുമഴകള്‍ കേരളത്തെ കുളിരണിയിക്കും. പകലിലെ കനത്ത ചൂടിന് ആശ്വാസമായി വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ചെറുമഴകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുതുടങ്ങിയിട്ടുണ്ട്. കാറ്റിന്റെ ഗതി അനുകൂലമായാല്‍ ഇനിയും പല പ്രദേശങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. 
ഇന്ന് കേരളത്തില്‍ എട്ടു ജില്ലകളിലും ലക്ഷദ്വീപിലും മഴ സാധ്യതയുള്ളതായി കാവലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകള്‍ക്കു പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഇന്ന് ചാറ്റല്‍മഴയോ ഒറ്റപ്പെട്ട മഴയോ ലഭിക്കാന്‍ സാധ്യതയുണ്ട്. 
ആകാശം മേഘാവൃതമാവുകയും കാറ്റ് അനുകൂലമാവുകയും ചെയ്യുന്നതോടെയാണ് മഴ ലഭിക്കുന്നത്. കാറ്റിന്റെ അഭിസരണ മേഖലയ്ക്കനുസരിച്ചാണ് മഴ രൂപപ്പെടുന്നത്. ഒരു മേഖല കേന്ദ്രമാക്കി വിവിധ ദിക്കുകളില്‍ നിന്നുള്ള വായുവിന്റെ തിരശ്ചീന പ്രവാഹമാണ് അഭിസരണം. 
കിഴക്കന്‍ കാറ്റും പടിഞ്ഞാറന്‍ കാറ്റും കേരളത്തിനു മുകളില്‍ സംഗമിച്ചാലാണ് മഴ ലഭിക്കുക. കാറ്റിന്റെ ഗതി കൂടുതല്‍ അനുകൂലമായാല്‍ ഇന്നും നാളെയും മറ്റന്നാളുമെല്ലാം  കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച്  കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ അഭിസരണ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇവ വലിയ കൂമ്പാര മേഘങ്ങളാകുമോ എന്ന് വ്യക്തമല്ല. 
കാറ്റിന്റെ ഗതി അല്‍പം മാറിയാല്‍ മഴ ലഭിക്കുക തമിഴ്‌നാട്ടിലാകും. തീരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചനകള്‍ പ്രകാരം നാളെ എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ മഴയക്കു സാധ്യതയുണ്ട്. മറ്റന്നാള്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ചെറിയതോതില്‍ മഴ പെയ്‌തേക്കാം. 
പുതിയ നിഗമനങ്ങളനുസരിച്ച് നേരത്തെ സംഭവിച്ചതുപോലെ മധ്യ, വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും ചൂടു കൂടാനും മഴ കുറയാനുമുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ  മെറ്റ്ബീറ്റ് വെതര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. 
അതിനിടെ കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ ഇത്തവണയും കേരളത്തില്‍ പകല്‍ ചൂടു കൂടിയതും രാത്രി തണുത്തതുമായ അന്തരീക്ഷവും തുടരുകയാണ്. 
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇത് കൂടുതല്‍ അനുഭവപ്പെട്ടതെങ്കില്‍ ഇത്തവണ ഫെബ്രുവരിയും കഴിഞ്ഞ് മാര്‍ച്ചിലേക്കു കടന്നിട്ടും രാത്രി താപനില സുഖകരമായ അവസ്ഥയില്‍ തുടരുകയാണ്. 
അന്തരീക്ഷ ഈര്‍പ്പത്തിന്റെ (ഹ്യുമിഡിറ്റി) അളവ് കുറയുന്നതാണ് ഇതിന് ഒരു കാരണമായി പറയുന്നത്. പകലിലെ സൂര്യന്റെ ചൂടിനെ പിടിച്ചുനിര്‍ത്താനാവശ്യമായ ഹ്യുമിഡിറ്റി അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഇല്ല.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  a month ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  a month ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  a month ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  a month ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  a month ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  a month ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  a month ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  a month ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  a month ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  a month ago