
മാക്കേകടവ്-നേരേകടവ് പാലം: എന്ട്രസ്റ്റുകള് സ്ഥാപിച്ചു തുടങ്ങി
പൂച്ചാക്കല്‍: മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണത്തിന്റെ ബീമുകള്‍ വാര്‍ക്കുന്നതിനായി എന്ട്രസ്റ്റുകള് സ്ഥാപിച്ചു തുടങ്ങി. സ്പാനുകള്ക്കിടെ ബീമുകള്‍ വാര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഇരുമ്പു പ്ലേറ്റുകളുടെ വലയമാണ് എന്‍ട്രസ്റ്റ്.
പാലം നിര്‍മാണത്തിനായി കായലില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന തൂണുകള്‍ തമ്മിലുള്ള അകലത്തെയാണ് സ്പാന്‍ എന്നു പറയുന്നത്. രണ്ടു എന്ട്രസ്റ്റില് ഒരെണ്ണം നിര്‍മിച്ചു സ്ഥാപിച്ചു. മറ്റൊന്നിന്റെ നിര്‍മാണം നടക്കുകയാണ്. കായല്‍ മധ്യത്തിലെ രണ്ടു സ്പാനുകള്ക്കിടെ മാത്രമാണ് എന്‍ട്രസ്റ്റ് ഉപയോഗിച്ചു ബീം വാര്‍ക്കുന്നത്. ഇവിടുത്തെ ബീമിന് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ നീളവും ഉയരവും ഭാരവുമുള്ളതിനാലാണ് എന്‍ട്രസ്റ്റ് ഉപയോഗിക്കുന്നത്. കൂടാതെ ഇവിടം ദേശീയ ജലപാത ആയതിനാല്‍ നാവിഗേഷന്‍ ബീം ആയാണ് വാര്‍ക്കുന്നത്. കപ്പലുകള്‍ക്ക് ഉള്‍പ്പെടെ കടന്നു പോകാവുന്ന ഉയര ഇവിടെയുണ്ടാകും.
പാലത്തിന്റെ ഒരു സ്പാനിനിടെ നാലു ബീമുകള്‍ വീതമാണ് സ്ഥാപിക്കേണ്ടത്. ആകെ 22 സ്പാനുകളാണ് ഉള്ളത്. മറ്റുള്ള 20 സ്പാനുകള്‍ക്കുള്ള 80 ബീമുകള്‍ കരയില്‍ വാര്‍ത്ത ശേഷം യന്ത്രസഹായത്തോടെ കായലിലെത്തിച്ച് സ്പാനുകളില്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇവ വാര്‍ക്കുന്നതിനും പാലം നിര്‍മാണത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കും സമീപന റോഡിനുമായി സ്ഥലം ഏറ്റെടുക്കണം. ഇതിന്റെ ചര്‍ച്ചകളും മറ്റു നടപടികളും എ.എം.ആരിഫ് എംഎല്‍എയും ഉദ്യോഗസ്ഥരും പ്രതിനിധികളും ഉള്‍പ്പെടുന്ന പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
സ്ഥലം ലഭിക്കുന്നത് വൈകുന്നതിനാല്‍ പാലം നിര്‍മാണം മന്ദഗതിയിലാണ് നടക്കുന്നത്. ബീമുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ പാലത്തിന്റെ പ്രധാന ഭാഗം പൂര്‍ത്തിയാകും.
പിന്നീട് കൈവരികളും റോഡും സമീപന റോഡും നിര്‍മിക്കുന്നതോടെ നിര്‍മാണം പൂര്‍ത്തിയാകും. 900 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. തുറവൂര്‍-പമ്പ സംസ്ഥാന പാത പദ്ധതിയില്‍ 100 കോടി രൂപയാണ് പാലത്തിനായി ചെലവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു
Kerala
• 5 days ago
കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി
Kerala
• 5 days ago
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം
uae
• 5 days ago
വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.
qatar
• 5 days ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ
latest
• 5 days ago
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്
crime
• 5 days ago
നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 5 days ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍
International
• 5 days ago
ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും
uae
• 5 days ago
ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 5 days ago
ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 5 days ago
മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്‍
Kerala
• 5 days ago
കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്
Kerala
• 5 days ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി
National
• 5 days ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം
Kerala
• 5 days ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 6 days ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 6 days ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 6 days ago
മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍
International
• 5 days ago
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല
Kerala
• 5 days ago
പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 5 days ago