HOME
DETAILS
MAL
പാസിങ് ഔട്ട് പരേഡ് നാളെ: മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും
ADVERTISEMENT
backup
March 21 2018 | 09:03 AM
തൃശൂര്‍ : കേരള പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 29 ാമത് ബാച്ച് ഡ്രൈവര്‍ പൊലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് നാളെ നടക്കും.
രാവിലെ 7.30 ന് രാമവര്‍മ്മപുരം പൊലിസ് അക്കാദമയില്‍ നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലിസ് മേധാവിയും ഡി.ജി.പിയുമായ ലോക് നാഥ് ബെഹ്റ, കേരള പൊലിസ് അക്കാദമി ഡയറക്ടറും എ.ഡി.ജി.പിയുമായ ഡോ. ബി സന്ധ്യ സന്നിഹിതരാകും. ചടങ്ങില്‍ മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിച്ചതിനുശേഷം പരേഡ് പരിശോധന നടത്തും. മുഖ്യമന്ത്രി സമ്മാനദാനവും സന്ദേശവും നല്‍കും. പരിശീലനം നേടിയ 380 ഡ്രൈവര്‍ പൊലിസ് കോണ്സ്റ്റബിള്മാരാണു പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."