HOME
DETAILS
MAL
ഇസ്റാഈല്‍ ആക്രമണത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു
ADVERTISEMENT
backup
February 05 2018 | 03:02 AM
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. 20കാരനായ അഹ്മദ് സാമിര്‍ ഉബൈദ് ആണ് തലക്ക് വെടിയേറ്റ് മരിച്ചത്.
വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജനീനിലുള്ള വാദി ബുര്‍ഖിന്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഇവിടെ ഇസ്റാഈല്‍ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് സാമിറിനു വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റബര്‍ സ്റ്റീല്‍ ബുള്ളറ്റ് ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തിയത്.
ഈ വര്‍ഷം ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ഫലസ്തീന് പൗരനാണ് അഹ്മദ് സാമിര്‍ ഉബൈദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."