HOME
DETAILS

കമ്പ്യൂട്ടര്‍ സയന്‍സ് അനുബന്ധ വിഷയങ്ങളിലെ ഗവേഷകര്‍ക്ക് ഗൂഗിള്‍ ഫെല്ലോഷിപ്പ്; മേയ് 15 വരെ അപേക്ഷിക്കാം

  
April 28 2025 | 12:04 PM

google research mentor fellowship for computer science phd students

കമ്പ്യൂട്ടര്‍ സയന്‍സ്, അനുബന്ധ വിഷയങ്ങളില്‍ പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ പിഎച്ച്ഡി ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമാവാം. ഗൂഗിള്‍ റിസര്‍ച്ച് മെന്ററുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി. 

സിസ്റ്റംസ് നെറ്റ് വര്‍ക്കിങ് ആന്റ് ക്ലൗഡ് കമ്പ്യൂട്ടിങ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് ആന്റ് പ്രോഗ്രാമിങ് ലാംഗ്വേജസ്, പ്രൈവസി സേഫ്റ്റി ആന്റ് സെക്യൂരിറ്റി, ക്വാണ്ടം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടര്‍ ആര്‍കിടെക്ച്ചര്‍, അല്‍ഗോരിതംസ് ആന്റ് ഒപ്റ്റിമൈസേഷന്‍, ഹെല്‍ത്ത് റിസര്‍ച്ച്, ഹ്യൂമന്‍- കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍, മെഷീന്‍ ലേണിങ് ആന്റ് എംഎല്‍ ഫൗണ്ടേഷന്‍സ്, മെഷന്‍ പെര്‍സപ്ഷന്‍, നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ് തുടങ്ങിയ മേഖലകളിലാണ് അവസരം. 

ഫെല്ലോഷിപ്പ്

എര്‍ളി സ്റ്റേജ് പിഎച്ച്ഡി സ്റ്റുഡന്‍സ്, ലേറ്റ് സ്റ്റേജ് പിഎച്ച്ഡി സ്റ്റുഡന്റ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ഫെല്ലോഷിപ്പ് അനുവദിക്കുക. 

ഏര്‍ളി സ്റ്റേജ് പിഎച്ച്ഡി വിഭാഗക്കാര്‍ക്ക് നാല് വര്‍ഷം വരെ ഫെല്ലോഷിപ്പ് ലഭിക്കാം. 50,000 യുഎസ് ഡോളറാണ് ആനുകൂല്യം. 

ലേറ്റ് സ്‌റ്റേജ് പിഎച്ച്ഡി വിഭാഗക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് 10,000 യുഎസ് ഡോളറാണ് ആനുകൂല്യമായി ലഭിക്കുക. 

യോഗ്യത

വിദ്യാര്‍ഥികള്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ അനുബന്ധ വിഷയങ്ങളില്‍ ഫുള്‍ ടൈം പിഎച്ച്ഡി ചെയ്യുന്നവരായിരിക്കണം. ഇവര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. 

അപേക്ഷ

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഫെല്ലോഷിപ്പിന് അപേക്ഷിക്കാനാവില്ല. വിദ്യാര്‍ഥികളെ ഗവേഷണം നടത്തുന്ന അംഗീകൃത സ്ഥാപനങ്ങള്‍ നോമിനേറ്റ് ചെയ്യണം. ഒരു യൂണിവേഴ്‌സിറ്റിക്ക് പരമാവധി 3 പേരെയാണ് നോമിനേറ്റ് ചെയ്യാന്‍ സാധിക്കുക. 

ഇത്തവണത്തെ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് മെയ് 15 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും research.google/ (Programs & events > Student Programs > PhD fellowship) സന്ദര്‍ശിക്കുക. 

 PhD Students in Computer Science and related fields can apply for Google PhD Fellowships. The program is connected with Google Research Mentors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ കൂടി, അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം

Business
  •  a day ago
No Image

വൈദ്യുതിയില്ല, സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ: ജനജീവിതം സ്തംഭിച്ചു, അടിയന്തരാവസ്ഥ 

International
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

പുലിപ്പല്ല് പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതെന്ന് വേടന്‍; കോടതിയില്‍ തെളിയിക്കട്ടെയെന്ന് എ.കെ ശശീന്ദ്രന്‍, നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി 

Kerala
  •  a day ago
No Image

49°-C..! കുവൈത്തില്‍ രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില | Temperature in Kuwait

Kuwait
  •  a day ago
No Image

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

National
  •  a day ago
No Image

കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ 

National
  •  a day ago
No Image

'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്‍': കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം

latest
  •  a day ago
No Image

മുംബൈയിലെ ഇഡി ഓഫീസിലെ തീപ്പിടിത്തം: പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

National
  •  a day ago
No Image

പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ വിധി പറയല്‍ ഇന്ന് 

Kerala
  •  a day ago