HOME
DETAILS

റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം

  
April 28 2025 | 09:04 AM

Newcastle Uniteds Brazilian star Bruno Guimaraes has revealed who the toughest opponent he has faced in football is Lionel Messi

ഫുട്ബോളിൽ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റ ബ്രസീലിയൻ താരം ബ്രൂണോ ഗുയിമറേസ്. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ പേരാണ് ബ്രസീലിയൻ താരം പറഞ്ഞത്. ടിഎൻടി സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രൂണോ ഗുയിമറേസ്. 

''മെസി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നീ താരങ്ങൾക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കടുത്ത എതിരാളിയായി ഞാൻ മെസിയെയാണ് തെരഞ്ഞെടുക്കുന്നത്' ഗുയിമറേസ് പറഞ്ഞു. 

തന്റെ ഫുട്ബോൾ കരിയറിൽ ഗുയിമറേസ് രണ്ട് മത്സരങ്ങളിലാണ് മെസിക്കെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ രണ്ട് മത്സരങ്ങളിലും ബ്രസീലിയൻ താരം പരാജയപ്പെടുകയാണ് ചെയ്തത്. ലിയോണിൽ കളിക്കുന്ന സമയങ്ങളിൽ പാരീസ് സെയ്ന്റ് ജെർമെയ്‌നെതിരെയുള്ള മത്സരത്തിലാണ് താരം ആദ്യമായി മെസിക്കെതിരെ കളിക്കുന്നത്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്. 

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കെതിരെയുള്ള കലിയിലാണ് ഗുയിമറേസ് വീണ്ടും മെസിക്കെതിരെ കളിച്ചത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയോട് പരാജയപ്പെടുകയായിരുന്നു. 

നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ സീസണിൽ ഇന്റർ മയമിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

Newcastle Uniteds Brazilian star Bruno Guimaraes has revealed who the toughest opponent he has faced in football is Lionel Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  5 minutes ago
No Image

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

Kerala
  •  13 minutes ago
No Image

50-കാരി പേരക്കുട്ടിയെ വിവാഹം കഴിച്ചു: ഭർത്താവിനെയും മക്കളെയും കൊല്ലാനും പദ്ധതി

National
  •  an hour ago
No Image

'നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ്'; മുംബൈ ഇഡി ഓഫീസ് തീപിടുത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി സംശയം

National
  •  an hour ago
No Image

മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

Kerala
  •  an hour ago
No Image

സ്വർണ്ണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ്ണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് കാരണങ്ങളുണ്ട് 

Business
  •  2 hours ago
No Image

പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം

Kerala
  •  2 hours ago
No Image

വേടന്റെ മാലയിൽ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ വനംവകുപ്പിന്റെ കേസും

Kerala
  •  2 hours ago
No Image

നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ

Kerala
  •  3 hours ago
No Image

മാള് ഓഫ് മസ്കത്ത് ഇനി ലുലുമാളിന് കീഴിൽ, ഒമാൻ സുൽത്താൻ നന്ദി അറിയിച്ച്  യൂസഫലി

Business
  •  3 hours ago