HOME
DETAILS

പതിറ്റാണ്ടുകളായി നമ്മുടെ നാട് ആഗ്രഹിച്ച പദ്ധതികള്‍ നടപ്പായത് കിഫ്ബി വഴി- മന്ത്രി റിയാസ് 

  
Web Desk
April 25 2025 | 17:04 PM

KIFB Transforms Keralas Development Landscape Minister P A Mohamed Riyas Highlights Major Achievements

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കാണ് കിഫ്ബി വഹിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമായി കിഫ്ബി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നമ്പര്‍ വണ്‍ എന്നതിലേക്ക് എത്തുന്നതില്‍ കിഫ്ബി വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

1999 -ല്‍ ഇ. കെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് രൂപം നല്‍കിയ കിഫ്ബിയെ 2016- ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഭരണം ആരംഭിച്ച സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതിയായി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പശ്ചാത്തല വികസനം സാധ്യമാക്കി എന്നുള്ളതാണ് കിഫ്ബി പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പതിറ്റാണ്ടുകളായി നമ്മുടെ നാട് ആഗ്രഹിച്ച പദ്ധതികള്‍ നടപ്പായത് കിഫ്ബി വഴിയാണെന്നും മന്ത്രി പറഞ്ഞു. 'മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയെല്ലാം കിഫ് ബി മുതല്‍ മുടക്കിയതാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രധാന പങ്കാളിത്തം കിഫ്ബിയാണ്. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 5580 കോടി രൂപ രൂപയും കിഫ്ബി വഴിയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. ഇങ്ങനെ കേന്ദ്രസര്‍ക്കാരിന് നല്‍കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ 11000 കോടിയിലേറെ രൂപ കിഫ്ബിക്ക് എന്‍എച്ച് 66 - ന്റെ വികസനവുമായി ബന്ധപ്പെട്ട് സഹിക്കേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു.


നാട്ടിന്‍പുറങ്ങളില്‍ അടക്കം നല്ല വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും നല്ല റോഡുകളും പാലങ്ങളും യാഥാര്‍ത്ഥ്യമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

'223 റോഡുകള്‍, 91 പാലങ്ങള്‍, 57 റെയില്‍വേ മേല്‍പ്പാലങ്ങള്‍, 15 ഫ്ളൈ ഓവറുകള്‍, ഒരു അടിപ്പാലം എന്നിവയൊക്കെ നിര്‍മ്മിക്കുന്നത് കിഫ്ബി വഴിയാണ്. ആകെ 1147 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു, 87408 കോടി 62 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് വഴി മാത്രം 511 പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 33101 കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടു,' മന്ത്രി വ്യക്തമാക്കി.  ഡിസൈന്‍ഡ് ആയ നിലവാരമുള്ള പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടക്കുമെന്ന് പ്രതീക്ഷിക്കാത്ത വികസനങ്ങള്‍ പോലും കിഫ്ബി വഴി യാഥാര്‍ത്ഥ്യമായെന്നും മന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ അടക്കം കിഫ്ബി വഴി 15,000 കോടിയോളം രൂപയുടെ നൂറോളം പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 7200 കോടി രൂപയുടെ 132 - ഓളം പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കേരളത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി സാധ്യമാക്കിയതിലെ സുപ്രധാന പങ്ക് കിഫ്ബി ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  a day ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  2 days ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  2 days ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  2 days ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  2 days ago
No Image

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

Kerala
  •  2 days ago
No Image

50-കാരി പേരക്കുട്ടിയെ വിവാഹം കഴിച്ചു: ഭർത്താവിനെയും മക്കളെയും കൊല്ലാനും പദ്ധതി

National
  •  2 days ago