
കോട്ടയത്ത് എൻ്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് തുടക്കം; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു; മേള 30 വരെ | പ്രവേശനം സൗജന്യം

കോട്ടയം: സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണ്. ഇച്ഛാ ശക്തിയോടെ ഒരു സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമായാണ് ദേശീയപാതാ വികസനം യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളിലുണ്ടായ നേട്ടങ്ങൾ മന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യത വഹിച്ചു. മേളയ്ക്ക് തുടക്കംകുറിച്ച്
തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലിസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം സബ് കലക്ടർ ഡി. രഞ്ജിത്ത്, ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.എം. മാത്യു, പി. ആർ. അനുപമ, ഹൈമി ബോബി, അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വിവര-പൊതുജനസമ്പർക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, കെ.എസ്. രമേഷ് ബാബു,പോൾസൺ പീറ്റർ, ബോബൻ തെക്കേൽ, രാജീവ് നെല്ലിക്കുന്നേൽ, ജെയ്സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ പങ്കെടുത്തു.
മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു സഹകരണ തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി
National
• a day ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Kerala
• a day ago
റെഡ് സിഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോഗിക്കാൻ ആർടിഎ
uae
• a day ago
എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു
Kerala
• a day ago
ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
Kerala
• a day ago
യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില
uae
• a day ago
അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു; അച്ഛന്‍ അറസ്റ്റില്‍
Kerala
• a day ago
എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്
National
• a day ago
അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ
Kerala
• a day ago
കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്‌സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്
International
• a day ago
ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
International
• a day ago
പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും
Kerala
• a day ago
നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി
National
• a day ago
എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി
Kerala
• 2 days ago
കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
Kerala
• 2 days ago
ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം
National
• 2 days ago
'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം
latest
• 2 days ago
യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ
International
• a day ago
മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം
International
• 2 days ago
സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്
latest
• 2 days ago